കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

2075ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തീക ശക്തിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സേവന മേഖല വളരുന്നതോടൊപ്പം കഴിവുള്ള വ്യക്തികളുടെ എണ്ണം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യാ അനുപാതം എന്നിവ കാരണം ഇന്ത്യ 2075-ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ഗോൾഡ്മാൻ സാക്സ് പറയുന്നു.

ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണവും തമ്മിലുള്ള ഏറ്റവും മികച്ച അനുപാതമാണ് ഇന്ത്യയിലെ ജനസംഖ്യയെന്ന് ഗോൾഡ്മാൻ സാക്‌സ് പറയുന്നു.

“അടുത്ത രണ്ട് ദശകങ്ങളിൽ, ഇന്ത്യയുടെ ‘ആശ്രിതത്വ അനുപാതം’ പ്രാദേശിക സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും താഴ്ന്ന ഒന്നായിരിക്കും,” എന്ന് ഗോൾഡ്മാൻ സാക്സ് റിസർച്ചിന്റെ ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ സന്തനു സെൻഗുപ്ത പറഞ്ഞു.

ഉൽപ്പാദന ശേഷി കൂട്ടുക, സേവനങ്ങൾ വളർത്തുന്നത് തുടരുക, അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച തുടരുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഇന്ത്യക്ക് കൂടുതൽ വഴികൾ തുറക്കുമെന്ന് സെൻഗുപ്ത കൂട്ടിച്ചേർത്തു.

മൂലധന നിക്ഷേപവും മുന്നോട്ടുള്ള വളർച്ചയുടെ ഒരു പ്രധാന ഘടകമായിരിക്കും. അനുകൂലമായ ജനസംഖ്യാ വളർച്ച, സമ്പാദ്യ നിരക്ക്, കുറയുന്ന ആശ്രിത അനുപാതം, വർദ്ധിച്ചുവരുന്ന വരുമാനം, സാമ്പത്തിക മേഖലയുടെ വികസനം എന്നിവ കൂടുതൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും അനുകൂലമാണ്, അദ്ദേഹം പറഞ്ഞു.

ഗോൾഡ്മാൻ സാക്‌സ് ഇന്ത്യയുടെ അനുകൂലമായ ജനസംഖ്യയെ ഒരു പ്രധാന ഘടകമായി ഉയർത്തി കാണിക്കുണ്ട്. ഏഷ്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്കും ജനന നിരക്കും ക്രമാനുഗതമായി കുറയുന്നതാണ് ജനസംഖ്യ സുസ്ഥിരമായി വളരുന്നതിനുള്ള ഒരു കാരണം, ”അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് കൂട്ടിയാൽ അത് വീണ്ടും സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് കാരണമാകും എന്നും ഗോൾഡ്മാൻ സാക്‌സ് പ്രവചിക്കുന്നു.

X
Top