
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്ലിയറിംഗ് ഹൗസുകള്‍ അതിന്റെ റെഗുലേറ്ററി ആവശ്യകതകള്‍ നിറവേറ്റുന്നുവെന്ന് യുണൈറ്റഡ് കിംഗ്ഡം സമ്മതിച്ചു. ഇതോടെ ഇന്ത്യ-യുഎസ് റെഗുലേറ്റര്‍മാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാന്‍ സാധ്യതയേറി. റിസര്‍വ് ബാങ്ക് നടപ്പാക്കിയ ഇന്ത്യയുടെ നിയമപരമായ ചട്ടക്കൂട് തങ്ങള്‍ നടപ്പാക്കിയേതിന് സമാനമാണെന്ന് യുകെ ട്രഷറി ഡോക്യുമെന്റ്സ് പറയുന്നു.
ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പറേഷനുകളില്‍ (സിസിപി) പരിശിശോധന വേണമെന്ന് യൂറോപ്യന്‍ സെക്യൂരിറ്റീസ് ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റിയ്ക്ക്(എസ്മ)യും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇതിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് യൂറോപ്യന്‍, ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി.
ഈ തര്‍ക്കത്തിനാണ് ഇപ്പോള്‍ അറുതി വന്നിരിക്കുന്നത്. 2017 ലാണ് പ്രാദേശിക റെഗുലേറ്റര്‍മാര്‍ എസ്മയുമായി കരാറിലേര്‍പ്പെടുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ചേര്‍ത്ത് കരാര്‍ പുതുക്കാന്‍ എസ്മ ആഗ്രഹിക്കുന്നു.
ഇത് പ്രകാരം ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ പരിശോധിക്കാന്‍ അധികാരം ലഭ്യമാകണം.വിദേശ റെഗുലേറ്റര്‍മാരുടെ വിലക്ക് നിലനില്‍ക്കുന്ന പക്ഷം, ഇന്ത്യയിലെ യൂറോപ്യന്‍ ബാങ്കുകള്‍ക്ക് വിദേശനാണ്യ വിനിമയ ഫോര്‍വേഡുകള്‍ (13 മാസം വരെ കാലാവധിയുള്ളത്) നടത്താന്‍ കഴിയില്ല.കൂടാതെ, മള്‍ട്ടിനാഷണല്‍ ബാങ്കുകളുടെ കസ്റ്റഡി ബിസിനസിനെ ഇത് ബാധിക്കുകയും ചെയ്യും.