പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

സാറ്റലൈറ്റ് സ്പെക്ട്രം ലേലത്തിനൊരുങ്ങി ഇന്ത്യ

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനങ്ങൾ വ്യാപകമാക്കാൻ പോകുകയാണ് കേന്ദ്ര സർക്കാർ. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിനായുള്ള സ്പെക്‌ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യമാകാൻ പോകുകയാണ് ഇന്ത്യ.

ഈ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്ന തരത്തിലാണ് ഇത് രൂപകൽപന ചെയയ്യുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ പി.ഡി. വഗേല പറഞ്ഞു.

വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ഉപഗ്രഹ ആശയവിനിമയത്തിന് ആവശ്യമായ അനുമതികൾ നൽകുന്നതിനുള്ള ശുപാർശകൾ ട്രായ് ഉടൻ നൽകുമെന്നും പറഞ്ഞു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ്, സ്പേസ്, ടെലികോം എന്നീ മന്ത്രാലയങ്ങളിൽ നിന്ന് ഉടൻ അനുമതികൾ ലഭിക്കുമെന്നും സാറ്റ്‌കോമിലെ ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം ഉച്ചകോടിയിൽ സംസാരിച്ച വഗേല പറഞ്ഞു.

ലേലത്തിൽ വയ്ക്കേണ്ട സ്‌പെക്‌ട്രത്തിനും സാറ്റലൈറ്റ് അധിഷ്‌ഠിത ആശയവിനിമയത്തിന്റെ അനുബന്ധ വശങ്ങൾക്കുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ട്രായ്‌ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. സ്‌പേസ് ബേസ് സ്പെക്‌ട്രം ലേലം ചെയ്യുന്ന വിഷയം ആദ്യം കൈകാര്യം ചെയ്യുന്നത് ഇന്ത്യയായിരിക്കുമെന്ന് കരുതുന്നു. ഞങ്ങൾ അതിനായി പ്രവർത്തിക്കുന്നുവെന്നും വഗേല പറഞ്ഞു.

സ്‌പേസ് സ്‌പെക്‌ട്രം ലേലത്തിനായി ട്രായ് ഏതെങ്കിലും തരത്തിലുള്ള മോഡൽ അവതരിപ്പിച്ചേക്കും. എന്നാൽ അത് ഈ മേഖലയെ നശിപ്പിക്കുന്നതാകരുത്. അത് വളരെ പ്രധാനമാണ്. ഞങ്ങൾ കൊണ്ടുവരുന്ന ഏതൊരു സംവിധാനവും ഈ മേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും.

ഞങ്ങൾക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും അതാണ്, ആ വസ്തുതയെക്കുറിച്ച് ഞങ്ങൾക്ക് ബോധമുണ്ടെന്നും വഗേല പറഞ്ഞു.

ഉപഗ്രഹ ആശയവിനിമയത്തിനായി ഉദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് പ്രോസസ്സ് അനുസരിച്ച് സ്പെക്ട്രം ലേലത്തിൽ ഒരു കൺസൾട്ടേഷൻ പേപ്പർ ട്രായ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അനുയോജ്യമായ ഒരു മാതൃകയ്ക്കായി ട്രായ് ലോകമെമ്പാടുമുള്ള വിദഗ്ധരുമായി ചർച്ച നടത്തുകയാണെന്നും ആ ചർച്ചകൾ അവസാനിച്ചതിന് ശേഷം കൺസൾട്ടേഷൻ പേപ്പർ അവതരിപ്പിക്കുമെന്നും വഗേല പറഞ്ഞു.

X
Top