ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഇന്ത്യ 2027ൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

കൊച്ചി: അഞ്ച് ലക്ഷം കോടി ഡോളർ മൂല്യവുമായി 2027ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ആഗോള ‌ഏജൻസിയായ ജെഫ്രീസ് വ്യക്തമാക്കി.

മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജി.ഡി.പി) തുടർച്ചയായി മികച്ച വളർച്ച നേടുന്നതും സാമ്പത്തിക പരിഷ്കരണ നടപടികളും ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാണ്.

പ്രതിവർഷം ഏഴ് ശതമാനം വളർച്ച നേടി പത്ത് വർഷത്തിനുള്ളിൽ ജി.ഡി.പിയിൽ ലോകത്തിലെ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തിലേക്ക് ഉയരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

മാന്ദ്യ സാഹചര്യത്തിലൂടെ നീങ്ങുന്ന ജപ്പാനെയും ജർമ്മനിയെയും ഇന്ത്യയ്ക്ക് അതിവേഗം മറികടക്കാൻ കഴിയുമെന്നും ജെഫ്രീസ് പറയുന്നു.

2030ൽ ഇന്ത്യയുടെ ജി.ഡി.പി മൂല്യം പത്ത് ലക്ഷം കോടി ഡോളറിലെത്തുമെന്നും അവർ വ്യക്തമാക്കി.

X
Top