ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

2075-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ജയശങ്കര്‍; ‘നമ്മൾ 52.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകും’

ന്യൂഡൽഹി: 2075-ഓടെ നമ്മൾ 52.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകുമെന്നാണ്. ആ സമയത്ത് നമ്മൾ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് വിദേശകാര്യമന്ത്രി ഡോ. ജയശങ്കര്‍.

ആഗോള ധനകാര്യ സേവനക്കമ്പനിയും യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര നിക്ഷേപബാങ്കുമായ ഗോൾഡ്മാൻ സാക്സിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയാണ് ഡോ. ജയശങ്കര്‍ ഇക്കാര്യം വിശദീകരിച്ചത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ ആകുമെന്ന ഗോൾഡ്മാൻ സാക്സിന്റെ പ്രവചനമുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. എൻ ഡി ടി വി സംഘടിപ്പിച്ച ആഗോള ഉച്ചകോടി 2024ല്‍ ഇന്ത്യയുടെ നൂറ്റാണ്ട് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.

ഒരു പതിറ്റാണ്ട് മുമ്പ് ലോകത്തിലെ പത്താമത്തെ മാത്രമായിരുന്നു ഇന്ത്യ. ഇപ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ മൂന്നാമത് ആകും .അനുദിനം വളരുന്ന ഇന്ത്യയുടെ തൊഴില്‍ നൈപുണ്യവും വളരെ വിപുലമാണ്.

രാജ്യത്തിന്റെ മാനവ വിഭവശേഷി വളരെ വലുതാണെന്നും അതുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇന്ത്യയെ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

X
Top