
ഇന്ത്യയിലെ(India) ആദ്യത്തെ എയർ ട്രെയിൻ(Air Train) എത്തുന്നു. ഡൽഹി വിമാനത്താവളത്തിലെ(Delhi Airport) ടെർമിനൽ ഒന്നിനെ ടെർമിനൽ രണ്ടും മൂന്നുമായി ഉൾപ്പെടെ എയർട്രെയിൻ ബന്ധിപ്പിക്കും. ഇന്ത്യയിലെ ആദ്യ എയർ ട്രെയിൻ 2027 അവസാനത്തോടെ എത്തും.
നാല് സ്റ്റോപ്പുകൾ ആയിരിക്കും എയർ ട്രെയിന് ഉണ്ടാവുക. ഇത് ടെർമിനലുകളിലെ തിക്ക് കുറക്കുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും. 2,000 കോടി രൂപയിൽ താഴെയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
ടെർമിനലുകൾക്കിടയിൽ തടസ്സമില്ലാത്ത ഗതാഗത കണക്റ്റിവിറ്റിയും എയർട്രെയിൻ ഉറപ്പാക്കും.
ടെർമിനൽ 2/3, ടെർമിനൽ 1 എന്നിവ കൂടാതെ എയ്റോസിറ്റി, കാർഗോ സിറ്റി എന്നിങ്ങനെ നാല് സ്റ്റോപ്പുകൾ ആയിരിക്കും എയർ ട്രെയിന് ഉണ്ടാകുക. 7.7 കിലോമീറ്റർ റൂട്ടിൽ ആണ് അലൈൻമെൻ്റ്.
ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലെ എയർ ട്രെയിൻ നിർമ്മിക്കാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ, നവംബർ മാസങ്ങളിൽ ലേലം പൂർത്തിയാകുമെന്നാണ് സൂചന.
വ്യത്യസ്‌ത കമ്പനികളുടെ പ്രോജക്ടുകളും റെവന്യൂ മോഡലും വിലയിരുത്തിയാകും അന്തിമ കരാർ നൽകുക. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ കരാർ നൽകിയേക്കും. കരാർ നൽകിയാൽ ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.
2027 കലണ്ടർ വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) മോഡലിൽ പദ്ധതി നടപ്പിലാക്കാൻ ആണ് ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് നിർദ്ദേശിക്കുന്നത്.
എയ്‌റോസിറ്റി, കാർഗോ സിറ്റി എന്നിവ വഴി ടെർമിനലുകളിലൂടെ 7.7 കിലോമീറ്റർ ദൈർഘ്യത്തിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുകയാണ് ലക്ഷ്യം. ടെർമിനലുകൾക്കിടയിൽ ആവശ്യമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനു പുറമേ യാത്രക്കാരുടെ സൗകര്യവും വർധിപ്പിക്കുന്നതാണ് സംവിധാനം.
നഗര കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന എയർട്രെയിനുകൾ യാത്രക്കാർക്ക് ആശ്വാസമാണ്. എയർപോർട്ട് ടെർമിനലുകൾക്കിടയിലും തടസ്സമില്ലാത്ത ഗതാഗതം സേവനങ്ങൾ ലഭിക്കും.
എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ വികസനത്തിലും എയർ ട്രെയിന് പ്രധാന പങ്കു വഹിക്കാൻ ആകും.