
ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.4 ശതമാനമാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേന്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സർവേ.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രവചിച്ച ജിഡിപി വളർച്ചാ അനുമാനത്തെക്കാൾ കുറവാണിത്. സെപ്റ്റംബറിൽ 7.0 % വളർച്ചയാണ് ഫിക്കി പ്രവചിച്ചത്. 2023-24ൽ 8.2 % ജിഡിപി വളർച്ചയാണ് രേഖപ്പെടുത്തിയത്.