Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഇന്ത്യ ലോക്ഡൗണിന് കീഴിലാകില്ലെന്ന് ഐഎംഎയുടെ ഡോ.അനില്‍ ഗോയല്‍

ന്യൂഡല്‍ഹി: ജനസംഖ്യയുടെ 95% പേരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനാല്‍, രാജ്യം ലോക്ക്ഡൗണിന് കീഴിലാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഡോ. അനില്‍ ഗോയല്‍. നിരവധി ചൈനീസ് പൗരന്മാര്‍ക്ക് ജീവഹാനി വരുത്തിയ പുതിയ കോവിഡ് വകഭേദം, ബിഎഫ്.7 ഇന്ത്യന്‍ പൗരന്മാരേയും ബാധിച്ചിരുന്നു. എന്നാല്‍ ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ ശക്തമായ രോഗപ്രതിരോധ സംവിധാനമുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

ലോക്ഡൗണിന് പകരം അടിസ്ഥാനപ്രവര്‍ത്തനങ്ങളിലേക്ക് – ‘ പരിശോധന, കണ്ടെത്തല്‍,ചികിത്സ,’- ഇന്ത്യ മടങ്ങണമെന്നാണ് ഡോക്ടര്‍ ഗോയല്‍ നല്‍കുന്ന ഉപദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 185 പുതിയ കൊറോണ വൈറസ് അണുബാധകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സജീവ കേസുകള്‍ 3,402 ആയി കുറഞ്ഞു.

ഇതുവരെയുള്ള ആകെ കോവിഡ് കേസുകളുടെ എണ്ണം 4.46 കോടി (4,46,76,515) ആയി രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,30,681 ആയി, രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത ഡാറ്റ പറയുന്നു. വീണ്ടെടുക്കല്‍ നിരക്ക് 98.80 ശതമാനമായി വര്‍ദ്ധിച്ചതായും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു.

മണിക്കൂറിനുള്ളില്‍ ആറ് എണ്ണത്തിന്റെ കുറവ് കേസ് ലോഡിലുണ്ടായിട്ടുണ്ട്. രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,42,432 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.19 ശതമാനമാണ്. ഇതുവരെ 220.03 കോടി ഡോസ് കോവിഡ് വാക്സിന്‍ നല്‍കി.

X
Top