
മുംബൈ: 800 കോടി രൂപ കട മൂലധനം സമാഹരിക്കുന്നതിനായി കടപ്പത്രങ്ങളുടെ പൊതു ഇഷ്യു തുറന്ന് ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ്. ഈ പൊതു ഇഷ്യു 2022 ഒക്‌ടോബർ 28-ന് ക്ലോസ് ചെയ്യും. 1,000 രൂപ മുഖവിലയുള്ള സുരക്ഷിതവും വീണ്ടെടുക്കാവുന്നതും മാറ്റാനാവാത്തതുമായ കടപ്പത്രങ്ങളാണ് ഇതിലൂടെ ഇഷ്യു ചെയ്യുന്നത്.
ഇതിന്റെ അടിസ്ഥാന ഇഷ്യൂ സൈസ് 100 കോടി രൂപയാണെന്നും, 700 കോടി രൂപ വരെ സബ്‌സ്‌ക്രിപ്‌ഷൻ നിലനിർത്താനുള്ള ഓപ്ഷനുണ്ടെന്നും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കടപ്പത്രങ്ങൾ പ്രതിവർഷം 8.33-9.55 ശതമാനം വരെയുള്ള കൂപ്പൺ നിരക്കുകൾ വഹിക്കുന്നു.
എൻസിഡികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കൂടാതെ ഇവയ്ക്ക് ക്രിസിൽ റേറ്റിംഗ്സ് ക്രിസിൽ എഎ/സ്റ്റേബിൾ എന്ന് റേറ്റുചെയ്തിട്ടുണ്ട്.
ഇഷ്യുവിൽ നിന്നുള്ള അറ്റ വരുമാനം വായ്പ/ധനസഹായം നൽകുന്നതിനും, പലിശ തിരിച്ചടയ്ക്കുന്നതിനും നിലവിലുള്ള വായ്പകളുടെ മൂലധനത്തിനും, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് കമ്പനി പറഞ്ഞു.
ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസിന്റെ ഓഹരി ബിഎസ്ഇയിൽ 2.24 ശതമാനം ഉയർന്ന് 134.90 രൂപയിലെത്തി.