കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്ത്യാഗോൾഡ് 10 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ഗോൾഡ് ലോൺ പ്ലാറ്റ്‌ഫോമായ ഇന്ത്യഗോൾഡ് അതിന്റെ വിപുലീകൃത സീരീസ് എ റൗണ്ടിന്റെ ഭാഗമായി പേയൂ (പ്രൊസസിന്റെ ഫിൻടെക് വിഭാഗം), ആൽഫ വേവ്, 3ഓൺ4 ക്യാപിറ്റൽ, ലിയോ ക്യാപിറ്റൽ എന്നിവയിൽ നിന്ന് 10 മില്യൺ ഡോളർ സമാഹരിച്ചു.

2021 ഓഗസ്റ്റിൽ നടന്ന സീരീസ് എ റൗണ്ടിൽ ഇതേ നിക്ഷേപകരിൽ നിന്ന് കമ്പനി 12 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. പ്രവർത്തന വിപുലീകരണത്തിനും മാർക്കറ്റിംഗ് ശ്രമങ്ങൾക്കും കൂടുതൽ പ്രതിഭകളെ നിയമിക്കുന്നതിനുമായി സമാഹരിച്ച മൂലധനം ഉപയോഗിക്കുമെന്ന് ഇന്ത്യാഗോൾഡ് പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ സ്റ്റാർട്ടപ്പിന് 12 നഗരങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട്. കൂടാതെ അടുത്ത 12 മാസത്തിനുള്ളിൽ കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. മുൻ പേടിഎം എക്‌സിക്യൂട്ടീവുമാരായ ദീപക് അബോട്ടും നിതിൻ മിശ്രയും ചേർന്ന് 2020ൽ സ്ഥാപിച്ച ഈ പ്ലാറ്റ്‌ഫോം സ്വർണം, ഡിജിറ്റൽ സ്വർണം എന്നിവയ്‌ക്കെതിരായ വായ്പകൾ വാഗ്ദാനം ചെയ്യുന്നു.

നിലവിൽ, ഇന്ത്യാഗോൾഡിന്റെ വരുമാനത്തിന്റെ 90 ശതമാനവും സ്വർണത്തിന്മേലുള്ള വായ്പകളിൽ നിന്നാണ്. 2024 സാമ്പത്തിക വർഷത്തോടെ പ്രവർത്തന ലാഭം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ആറിരട്ടി വർധിച്ച് 2.76 കോടി രൂപയായി.

X
Top