മുംബൈ: രാജ്യത്തെ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് 2023 ഏപ്രിലിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു.
2023 ഏപ്രിൽ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യൻ വാഹന വ്യവസായം വിവിധ സെഗ്മെന്റുകളിൽ ശ്രദ്ധേയമായ വളർച്ചയോടെ നല്ല പ്രകടനം കാഴ്ചവച്ചു.
യാത്രാ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ക്വാഡ്രിസൈക്കിളുകൾ എന്നിവയുടെ പ്രതിമാസ ഉൽപ്പാദനം 19,57,599 യൂണിറ്റിലെത്തി. ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള വിജയകരമായ പരിവർത്തനത്തെ സൂചിപ്പിക്കുന്ന ആഭ്യന്തര വിൽപ്പനയും കുതിച്ചുയർന്നു.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കനുസരിച്ച്, 2023 ഏപ്രിലിൽ പാസഞ്ചർ വാഹന വിൽപ്പന 3,31,278 യൂണിറ്റിലെത്തി. ഇത് എക്കാലത്തെയും ഉയർന്ന വിൽപ്പനയും 2022 ഏപ്രിലിനെ അപേക്ഷിച്ച് 12.9% വളർച്ചയും പ്രതിഫലിപ്പിക്കുന്നു.
ടൂ വീലർ സെഗ്മെന്റ് 13,38,588 യൂണിറ്റ് വിൽപ്പനയോടെ ശക്തമായ പ്രകടനം കാഴ്ചവച്ചു, മുൻവർഷത്തെ അപേക്ഷിച്ച് 15.1% വളർച്ചയാണ് ഇത്. 2023 ഏപ്രിലിൽ ത്രീ-വീലർ വിൽപ്പനയിൽ ഗണ്യമായ വർധനയുണ്ടായി, ഇത് 42,885 യൂണിറ്റിലെത്തി.
ഈ കുതിച്ചുചാട്ടം ഏപ്രിൽ മാസത്തെ വിൽപന കണക്കുകളെ കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് അടുപ്പിക്കുന്നു.
പാസഞ്ചർ വാഹന വിഭാഗത്തിൽ, ആഭ്യന്തര വിൽപ്പനയിൽ 1,37,320 യൂണിറ്റുകളുമായി മാരുതി സുസുക്കി മുന്നിട്ടു നിൽക്കുന്നു. 2022 ഏപ്രിലിലെ 1,21,995 യൂണിറ്റുകളിൽ നിന്നാണ് ഈ വർധന. അതേസമയം ഹ്യൂണ്ടായ് 49,701 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു.
മുൻവര്‍ഷത്തെ 44,001 യൂണിറ്റിൽ നിന്നാണ് ഹ്യുണ്ടായിയുടെ ഈ ഉയര്‍ച്ച. ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയ ഇന്ത്യ ആഭ്യന്തര വിൽപ്പന 23,216 യൂണിറ്റുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മഹീന്ദ്രയുടെ ആഭ്യന്തര വിൽപ്പന 34,698 യൂണിറ്റുകളായി. ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര വിൽപ്പന 47,007 യൂണിറ്റാണ്.
ഇരുചക്രവാഹനങ്ങളുടെ കാര്യത്തിൽ, ഹീറോ മോട്ടോകോർപ്പ് 3,86,184 യൂണിറ്റുകളുമായി വിൽപനയിൽ മുന്നിൽ നിൽക്കുന്നു. എന്നാല്‍ കഴിഞ്ഞ വർഷത്തെ 3,98,490 യൂണിറ്റുകളിൽ നിന്ന് ഹീറോയുടെ വില്‍പ്പന കുറഞ്ഞു.
അതേസമയം, ഹോണ്ട ടൂ വീലേഴ്സ് 2023 ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ 3,18,734 യൂണിറ്റുകളിൽ നിന്ന് 3,38,290 യൂണിറ്റുകൾ വിറ്റഴിച്ചു.
2023 ഏപ്രിലിൽ 68,881 യൂണിറ്റുകൾ വിറ്റഴിച്ച റോയൽ എൻഫീൽഡ് മൂന്നാം സ്ഥാനത്തും സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ 67,259 യൂണിറ്റുകളോടെയും മൂന്നാം സ്ഥാനത്താണ്.
അതേസമയം ബിഎംഡബ്ല്യു, മെഴ്സിഡസ്, ജെഎൽആർ, ടാറ്റ മോട്ടോഴ്സ്, വോൾവോ ഓട്ടോ എന്നിവയുടെ വിൽപ്പന ഡാറ്റ ഈ കാലയളവിൽ ലഭ്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്തായാലും 2023 ഏപ്രിലിലെ വിൽപ്പന വളർച്ച വ്യവസായത്തിന് പ്രോത്സാഹജനകമായ അടയാളമാണ്.