രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യൻ വ്യോമയാന രംഗം മികച്ച വളർച്ചയിലേക്ക്

കൊച്ചി: ടൂറിസം, വ്യവസായ മേഖലകളിലെ മികച്ച കുതിപ്പിന്റെ കരുത്തിൽ ഇന്ത്യൻ വ്യോമയാന രംഗം മികച്ച വളർച്ച നേടുന്നു. നടപ്പു വർഷം ആദ്യ പത്ത് മാസങ്ങളിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 27 ശതമാനം വർദ്ധനയാണുണ്ടായത്.

സാമ്പത്തിക മേഖലയിലെ മികച്ച ഉണർവും വിദേശ ബിസിനസിലും വിദ്യാഭ്യാസത്തിലുമുണ്ടാകുന്ന വർദ്ധനയുടെ കരുത്തും വിമാന കമ്പനികൾക്ക് വൻ നേട്ടമായി.

ആഗോള വ്യോമയാന ഗവേഷണ സ്ഥാപനങ്ങളുടെ പുതിയ കണക്കുകളനുസരിച്ച് നടപ്പു വർഷം പത്ത് മാസത്തിനിടെ രാജ്യാന്തര വിമാന സർവീസുകളുടെ വർദ്ധനയിൽ ഏറ്റവും മികച്ച വളർച്ച നേടിയ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി.

കോവിഡ് കാലത്തിനു മുൻപുള്ള നിലയിലേക്ക് രാജ്യത്തെ വിമാന സർവീസുകൾ മടങ്ങിയെത്തിയെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ധന വിലയിലെ ഗണ്യമായ ഇടിവിനൊപ്പം രാജ്യത്തെ സാമ്പത്തിക മേഖലയിലെ ഉണർവും ഇന്ത്യൻ വിമാന കമ്പനികൾക്ക് മികച്ച നേട്ടമായി.

ഇതോടൊപ്പം രാജ്യത്തെ പ്രമുഖ വിമാന കമ്പനികൾ പലതും പ്രതിസന്ധിയിലായതോടെ നിലവിലുള്ള മറ്റ് കമ്പനികളുടെ ടിക്കറ്റ് വിൽപ്പനയും ലാഭക്ഷമതയും ഗണ്യമായി കൂടിയതും ഇരട്ടി മധുരമായി.

കോവിഡ് വ്യാപനവും തുടർന്ന് ലോകം മുഴുവൻ ഏർപ്പെടുത്തിയ യാത്രാ വിലക്കുകളും മൂലം നിശ്ചലാവസ്ഥയിരുന്ന വ്യോമയാന മേഖലയുടെ തിരിച്ചുവരവിന് വലിയ വിഘാതമായത് കുതിച്ചുയർന്ന ഇന്ധന വിലയാണ്. അതേസമയം കഴിഞ്ഞ സെപ്തംബറിന് ശേഷം യാത്രികരുടെ എണ്ണം തുടർച്ചയായി ഉയരുകയാണ്.

യൂറോപ്പിലെയും അമേരിക്കയിലെയും മാന്ദ്യം ശക്തമാകുന്നതിനാൽ എണ്ണ വില താമസിയാതെ 60 ഡോളർ വരെ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസങ്ങളിൽ പൊതു മേഖലാ എണ്ണ കമ്പനികൾ ഏവിയേഷൻ ടർബൻ ഫ്യൂവലിന്റെ വില നാല് ശതമാനം കുറച്ചിരുന്നു.

വിമാന കമ്പനികളുടെ മൊത്തം ചെലവിൽ 40 ശതമാനവും ഇന്ധന വിലയായതിനാൽ പുതിയ സാഹചര്യം അവർക്ക് വൻ നേട്ടമാകുമെന്ന് വ്യോമയാന മേഖലയിലുള്ളവർ പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി വൻ പ്രതിസന്ധിയിലൂടെ നീങ്ങുന്ന രാജ്യത്തെ മുൻ നിര വിമാന കമ്പനികളായ സ്‌പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയ്ക്ക് ഇന്ധന വിലയിലെ കുറവ് ഏറെ ആശ്വാസം പകരും.

പൊതുമേഖലാ വിമാന കമ്പനിയായിരുന്ന എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് ആഗോള വ്യോമയാന വിപണിയിലെ മുൻ നിര സ്ഥാനം നേടാനുള്ള നടപടികൾക്ക് തുടക്കമിട്ടുണ്ട്.

എയർ ഇന്ത്യയും മറ്റൊരു പ്രമുഖ എയർലൈനായ വിസ്താരയും ലയിപ്പിക്കാനുള്ള തീരുമാനം വരും ദിവസങ്ങളിൽ ഇന്ത്യൻ വിമാന യാത്രികർക്ക് വൻ നേട്ടമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

X
Top