കൊച്ചി: യാത്രക്കാരുടെയും ചരക്കു കൈമാറ്റത്തിലുമുണ്ടായ മികച്ച വളർച്ചയുടെ കരുത്തിൽ രാജ്യത്തെ വ്യോമയാന മേഖലയിലെ ലാഭത്തിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് വിലയിരുത്തൽ.
അടുത്ത വർഷം ഇന്ത്യൻ വ്യോമയാന മേഖല 257 കോടി ഡോളറിന്റെ റെക്കാഡ് ലാഭം നേടുമെന്നാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ(അയാട്ട) പുതിയ റിപ്പോർട്ടിൽ പറയുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിൽ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ എയർലൈൻ മേഖലയിലെ ലാഭം 2330 കോടി ഡോളറായി ഉയർന്നിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വളർച്ച നേടുന്ന വിമാന യാത്രാ വിപണിയായാണ് ഇന്ത്യയെ വിലയിരുത്തുന്നത്.
അടുത്ത വർഷം വ്യോമയാന വിപണിയിലെ മൊത്തം വരുമാനം 7.6 ശതമാനം വർദ്ധനയോടെ 96,400 കോടി ഡോളറിലെത്തുമെന്നാണ് അയാട്ടയുടെ വിലയിരുത്തൽ. ഇക്കാലയളവിൽ 470 കോടി യാത്രികർ വിമാനയാത്ര നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡിന് മുൻപുള്ള നിരക്കിലേക്ക് രാജ്യത്തെ വ്യോമയാന വിപണി അതിവേഗം തിരിച്ചെത്തുകയാണെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
കാർഗോ കൈമാറ്റം അടുത്ത വർഷം 6.1 കോടി ഡോളർ ടണ്ണായി ഉയരുമെന്നാണ് വിലയിരുത്തുന്നത്.