ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതം, മൂല്യനിര്‍ണ്ണയം ആകര്‍ഷകം – ജെഫരീസ്

ന്യൂഡല്‍ഹി: അന്തര്‍ദ്ദേശീയ ബാങ്കുകളെ അപേക്ഷിച്ച് ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതമെന്ന് ബ്രോക്കറേജ് സ്ഥാപനം ജെഫറീസ്. വിദേശ ബാങ്കുകളുടെ പ്രതിസന്ധി ആഗോള തലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍. ആഗോള ഗവേഷണ സ്ഥാപനം പറയുന്നതനുസരിച്ച്, റീട്ടെയില്‍ ഡെപ്പോസിറ്റിന്റെ ഉയര്‍ന്ന വിഹിതം, പരിമിതമായ അസറ്റ്/ലയബിലിറ്റി മാനേജ്മെന്റ് (ALM) ഗ്യാപ്പ്, മാര്‍ക്കറ്റ് ടു മാര്‍ക്കറ്റ് (MTM), എടി-വണ്‍ ബോണ്ടുകളോടുള്ള പരിമിതമായ ആശ്രിതത്വം, അപകടസാധ്യതയുള്ള സെഗ്മെന്റുകളിലെ കുറഞ്ഞ എക്‌സ്‌പോഷര്‍ എന്നിവയാണ് ഇന്ത്യന്‍ ബാങ്കുകളെ മികച്ചതാക്കുന്നത്.

“ഇക്വിറ്റികളും ആഗോള ബോണ്ടുകളും സമ്മര്‍ദ്ദത്തിലായേക്കാമെങ്കിലും പ്രാദേശിക ബോണ്ട് വിപണി സ്ഥിരതയുള്ളതാണ്. തിരുത്തലിനുശേഷം, ചിലതിന്റെ മൂല്യനിര്‍ണ്ണയം കൊവിഡ് താഴ്ചയ്ക്ക് അടുത്തോ താഴെയോ ആണ്,” ജെഫരീസ് പറയുന്നു.

യെസ് ബാങ്കിന് ശേഷം എടി വണ്‍ ബോണ്ട് ഇഷ്യു കുറഞ്ഞു. ഇപ്പോള്‍ വലിയ ഗുണനിലവാരമുള്ള ബാങ്കുകള്‍ മാത്രമാണ് ഇത്തരം ബോണ്ടുകള്‍ പുറത്തിറക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കാനറ ബാങ്ക് എന്നിവ.

ഇന്ത്യന്‍ ബാങ്കിംഗ് ഓഹരികളുടെ മൂല്യനിര്‍ണ്ണയം ആകര്‍ഷകമാണെന്നും ബ്രോക്കറേജ് സ്ഥാപനം നിരീക്ഷിച്ചു. തിരുത്തല്‍ വരുത്തിയതിനാല്‍ പലതും മികച്ച വിലയില്‍ ലഭ്യമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് കുറഞ്ഞ മൂല്യനിര്‍ണ്ണയത്തില്‍ വ്യാപാരം ചെയ്യുന്ന, 5 ബില്യണ്‍ ഡോളറിന് മുകളില്‍ വിപണി മൂലധനമുള്ള ഓഹരികള്‍.

X
Top