Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എസ് വിബി ബാങ്ക് തകര്‍ച്ച; ഇന്ത്യന്‍ ബാങ്കിംഗ് സേവനങ്ങളുപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറാകണം- മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: സിലിക്കണ്‍ വാലി ബാങ്ക് (എസ് വിബി) അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സ്റ്റാര്‍ട്ടപ്പുകളുമായി കൂടിയാലോചന നടത്തി. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെ(വിസി) ഉടമസ്ഥതയിലും/സഹ ഉടമസ്ഥതയിലുമുള്ള 450-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കുകൊണ്ടു. പ്രതിസന്ധി പരിഹരിക്കുന്നതിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പറയുന്നു.

ആഗോള ഫണ്ടിംഗ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ ബാങ്കുകളെ ആശ്രയിക്കാന്‍ മന്ത്രി ആഹ്വാനം ചെയ്തു. “ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം സുസ്ഥിരവും ശക്തവുമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ അത് ഉപയോഗപ്പെടുത്തണം. എസ്വിബി പോലുള്ള ബാങ്കുകള്‍ വഴി ബിസിനസ് നടത്തുക എന്നതാണ് അഭികാമ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബിസിനസ്സ് മോഡല്‍ മാറ്റാതെ തന്നെ ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം ഉപയോഗിക്കാനുള്ള വഴി കണ്ടെത്തണം,”മന്ത്രി നിര്‍ദ്ദേശിക്കുന്നു.

എസ്വിബിയില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു.യു.എസ് ഡോളര്‍ നിക്ഷേപം ഇന്ത്യയിലേയ്ക്കും യുഎസ് ആസ്ഥാനമായ ഇന്ത്യന്‍ ബാങ്കുകളുടെ ശാഖകളിലേയ്ക്കും മാറ്റുന്നത് സംബന്ധിച്ച ആശങ്കകള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ശ്രദ്ധയില്‍ പെടുത്തും. ക്രെഡിറ്റ് ലൈന്‍ ഡോളറിലും രൂപയിലും ലഭ്യമാക്കുക, ക്രെഡിറ്റ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തവയില്‍ പെടുന്നു.

Zoth.Io, Hatica.Io, VCs തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും Blume VC, Mirae Asset പോലുള്ള സാമ്പത്തിക സേവന ദാതാക്കളും മീറ്റിന്റെ ഭാഗമായിരുന്നു.

X
Top