ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

മികച്ച പ്രതിവാര ഉയര്‍ച്ചയ്ക്കരികെ ബെഞ്ച്മാര്‍ക്ക്‌ സൂചികകള്‍, 1,564 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്

മുംബൈ: പ്രതിവാര നഷ്ടങ്ങളെല്ലാം നികത്തി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച ഉയര്‍ന്ന നേട്ടം കൈവരിച്ചു. സമ്പദ് വ്യവസ്ഥ ആരോഗ്യകരമായ നിലയിലാണെന്ന് ഉറപ്പുവരുത്തുന്ന മികച്ച മാസവസാന പ്രകടനം കൂടിയായി ഇത്. സെന്‍സെക്‌സ് 1564.45 പോയിന്റ് അഥവാ 2.70 ശതമാനം ഉയര്‍ന്ന് 59537.07 ലെവലിലും നിഫ്റ്റി 446.40 പോയിന്റ് അഥവാ 2.58 ശതമാനം ഉയര്‍ന്ന് 17759.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

മൊത്തം 2323 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1007 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 123 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. എല്ലാ മേഖലകളും മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ബിഎസ്ഇ, മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ ഒരു ശതമാനത്തിലധികമാണ് ഉയര്‍ച്ച കൈവരിച്ചത്.

നിഫ്റ്റി റിയാലിറ്റി സൂചിക 3.5 ശതമാനം നേട്ടത്തോടെ മുന്നിലെത്തി. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ 3 ശതമാനത്തിലധികവും ഐടി, ഓട്ടോ സൂചികകള്‍ 2.6 ശതമാനം വീതവും എഫ്എംസിജി 2 ശതമാനവും ഉയര്‍ന്നു. സമ്പൂര്‍ണ്ണ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ശക്തമായ ആഭ്യന്തര ഡിമാന്‍ഡും വിപണിയ്ക്ക് ഇന്ധനമായെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ഇതോടെ ജിഡിപി ഇരട്ട അക്കത്തില്‍ വളരുമെന്ന പ്രതീക്ഷയുണര്‍ന്നു. ഒന്നാം പാദ സാമ്പത്തിക വളര്‍ച്ച 16 ശതമാനമാകുമെന്ന ബാര്‍ക്ലേസിന്റെ പ്രവചനം വിപണി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. മികച്ച പ്രതിമാസ വില്‍പ്പന പ്രതീക്ഷിക്കുന്നതിനാല്‍ വാഹന ഓഹരികള്‍ റാലി നടത്തിയതും ആഗോളവിപണികളുടെ മികച്ച പ്രകടനവും ചാഞ്ചാട്ട സൂചിക 6 ശതമാനം താഴ്ന്ന് 18.7 ലെവലിലെത്തിയതും തുണയായി.

X
Top