ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

കനത്ത തിരിച്ചടി നേരിട്ട് ബെഞ്ച്മാര്ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ചമാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച കൂപ്പുകുത്തി. സെന്‍സെക്‌സ് 856.70 അഥവാ 1.46 ശതമാനം താഴ്ന്ന് 57977.17 ലെവലിലും നിഫ്റ്റി 253..50 പോയിന്റ് അഥവാ 1.44 ശതമാനം താഴ്ന്ന് 17305.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. എല്ലാ മേഖലകളും ഇടിവ് നേരിട്ടപ്പോള്‍ഐടി, ലോഹം, പൊതുമേഖല ബാങ്ക് സൂചികകള്‍ 2-3 ശതമാനം താഴെവീണു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കര്‍ശന നയങ്ങളെടുക്കുമെന്ന ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോമി പവലിന്റെ ജാക്ക്‌സണ്‍ ഹോള്‍ പ്രസ്താവനയാണ് വിപണിയെ തളര്‍ത്തിയത്. യു.എസ് പ്രധാന വിപണികളാക്കിയ ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ എന്നീ കമ്പനികള്‍ നിഫ്റ്റിയില്‍ തിരിച്ചടി ഏറ്റുവാങ്ങി. 3-6 ശതമാനം നഷ്ടമാണ് ഓഹരികള്‍ വരുത്തിയത്.

അതേസമയം നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റല്‍ എന്നിവ നേരിയ നേട്ടം രേഖപ്പെടുത്തി. ഫെഡ് റിസര്‍വിന്റെ കടുത്ത നിലപാടുകളുടെ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകള്‍ വെള്ളിയാഴ്ച തകര്‍ച്ച നേരിട്ടിരുന്നു. ബിഎസ്ഇ ഓഹരികളുടെ വിപണി മൂല്യത്തില്‍ 3.90 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.

273.06 ലക്ഷം രൂപയാണ് നിലവിലെ മൂല്യം.

യു.എസ് ഫെഡ് റിസര്‍വിന്റെ കര്‍ശന നയങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ വിപണിയെ ബാധിച്ച മറ്റു ഘടകങ്ങള്‍ ചുവടെ.

ആഗോള വിപണികളുടെ മോശം പ്രകടനം
വാള്‍സ്ട്രീറ്റ് സൂചികകള്‍ക്ക് പുറമെ ഏഷ്യന്‍, യൂറോപ്യന്‍ സൂചികകള്‍ തിങ്കളാഴ്ച മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജപ്പാനീസ് നിക്കൈ 2.3 ശതമാനം ദുര്‍ബലമായപ്പോള്‍ ദക്ഷിണകൊറിയന്‍ കോസ്പി 2.3 ശതമാനത്തിന്റെ കുറവ് വരുത്തി.

ക്രൂഡ് ഓയില്‍ വിലകയറ്റം
ഒപെക് വിതരണം കുറയ്ക്കുമെന്ന പ്രതീക്ഷ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. ബ്രെന്റ് ഫ്യൂച്ച്വര്‍ 0.2 ശതമാനം ഉയര്‍ന്ന് ബാരലിന് 99.25 ഡോളറായും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 0.3 ശതമാനം ഉയര്‍ന്ന് 93.22 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്. വില സ്ഥിരതകൈവരിക്കാനാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) വിതരണം കുറയ്ക്കുന്നത്.

രൂപയുടെ തകര്‍ച്ച
ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തി. കര്‍ശന നയങ്ങളുമായി മുന്നോട്ടുപോകുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ പ്രസ്താവന പുറത്തുവന്നതോടെ രൂപ 80.13 ലേയ്ക്ക് വീഴുകയായിരുന്നു. പിന്നീട് നില മെച്ചപ്പെടുത്തി, 80.03 നിരക്കിലാണ് നിലവില്‍ ഇന്ത്യന്‍ കറന്‍സി വ്യാപാരത്തിലുള്ളത്.
മുന്‍ ക്ലോസിംഗില്‍ നിന്നും 0.25 ശതമാനം കുറവാണ് ഇത്. 80.07 നിരക്കിലാണ് രൂപ ഓപ്പണ്‍ ചെയ്തത്. മറ്റ് ഏഷ്യന്‍ കറന്‍സികളും തിങ്കളാഴ്ച തകര്‍ച്ച വരിച്ചു.

റിലയന്‍സ് വാര്‍ഷിക പൊതുയോഗവും മറ്റ് ഘടകങ്ങളും
നിഫ്റ്റി 50 സൂചികയിലെ ഏറ്റവും ഉയര്‍ന്ന ഓഹരിയായ റിലയന്‍സ് ഇന്‍ഡസ്ട്രീന്റെ വാര്‍ഷിക പൊതുയോഗം ഇന്ന് നടക്കാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തത് വിപണിയെ തളര്‍ത്തി. ഒന്നാം പാദ ജിഡിപി, വാഹന വില്‍പന കണക്കുകള്‍ വരാനിരിക്കുന്നതും നിക്ഷേപകരെ ജാഗരൂകരാക്കുന്നു.

X
Top