Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബോളിവുഡ് നേടിയത് 12,000 കോടിയുടെ ബിസിനസ്

തൃശൂർ: വെടിക്കെട്ടു കച്ചവടവുമായി ബോളിവുഡ്. രണ്ടു വർഷത്തെ ക്ഷീണമാണു ബോളിവുഡ് കഴിഞ്ഞ വർഷം തീർത്തത്. ഇതിൽ ഷാറുഖ് ഖാൻ ഒറ്റയ്ക്കു പോരാടി നേടിയതു 2500 കോടിയോളം രൂപയുടെ ബിസിനസ്സാണ്. കോവിഡിനു ശേഷം തകർന്നിരുന്ന ഹിന്ദി സിനിമയുടെ ജീവനാണു ഷാറുഖ് തിരിച്ചു പിടിച്ചത്.

തമിഴ്, കന്നഡ, തെലുങ്ക് സിനിമകൾ കോടികൾ വാരിയ 2023ൽ ഹിന്ദി സിനിമ തകർന്നുവെന്നു കരുതിയിരിക്കെയാണു ഖാൻ പ്രതാപം തിരിച്ചു പിടിച്ചത്.

കഴിഞ്ഞ വർഷം ഹിന്ദി സിനിമ 12 ശതമാനത്തിൽ കൂടുതൽ വളർച്ചയുണ്ടാക്കിയെന്നാണു കരുതുന്നത്. ഡിസംബറിൽ റിലീസ് ചെയ്ത സിനിമകളുടെ കലക്‌ഷൻ റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളു.

പരമാവധി 3% വളർച്ചയുണ്ടാകുമെന്നാണു തുടക്കത്തിലെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഷാറുഖ് അഭിനയിച്ച 4 സിനിമകളിൽ മൂന്നും 500 കോടിയിലധികം കല‌ക്‌‌ഷനുണ്ടാക്കി. ജവാൻ 644 കോടി ഇന്ത്യയിൽ മാത്രം ബിസിനസുണ്ടാക്കിയപ്പോൾ എല്ലായിടത്തുമായി 1160 കോടി കലക്റ്റു ചെയ്തു.

പത്താനാകട്ടെ ഇന്ത്യയിൽ 545 കോടിയും എല്ലായിടത്തുനിന്നുമായി 1160 കോടിയും കലക്റ്റ് ചെയ്തു. ഡിസംബറിലെ ഷാറുഖ് സിനിമയായ ഡങ്കി രണ്ടാഴ്ചകൊണ്ടു 400 കോടിയാണുണ്ടാക്കിയത്.

ഡങ്കിയുടെ അവസാന കണക്കു വരാനിരിക്കുന്നതേയുള്ളു. ഷാറുഖ് രക്ഷിച്ചതു സ്വന്തം തടി മാത്രമല്ല, ഹിന്ദി സിനിമയേയാണ്. 2018നു ശേഷം ഹിറ്റില്ലാതാതിരുന്ന ഷാറുഖ് രണ്ടു വർഷം സിനിമ ചെയ്തില്ല. കഴിഞ്ഞ വർഷമാകട്ടെ 3 സിനിമ പരാജയപ്പെടുകയും ചെയ്തു.

രൺബീർ കപൂറിന്റെ അനിമൽ 850 കോടി രൂപയുടെ ബിസിനസ്സുമായി ഷാറുഖാനോളം തന്നെ ഉയരത്തിലെത്തി.

സണ്ണി ഡിയോളിന്റെ ഗദാർ –2 ലോക വ്യാപകമായി 525 കോടിയുടെ ബിസിനസ്സുണ്ടാക്കി. ഡിസംബറിൽ റിലീസ് ചെയ്ത തെലുങ്കു സിനിമയായ സലാറിന്റെ ഹിന്ദി പതിപ്പും വിജയമാണ്. ഇതിനകംതന്നെ 350 കോടിയുടെ ബിസിനസ് സലാർ ഹിന്ദിയിലുണ്ടാക്കി എന്നാണു സൂചന.

ഡ്രീം ഗേൾ 104 കോടി,സത്യ പ്രേം കി കഥ 76 കോടി,സറ ഹത്‌കെ സറ ബച്കെ 88 കോടിയുടേയും സാം ബഹദൂർ 73 കോടിയുടേയും കച്ചവടം കൂടി നടത്തിയതോടെ ഹിന്ദി സിനിമ കഴിഞ്ഞ വർഷം 12,000 കോടി രൂപയുടെ ബിസിനസ് നടത്തിയെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്.

ഇതിനു മു‍ൻപുണ്ടായ പരമാവധി കച്ചവടം 9000 കോടിയുടേതാണ്. ചെറുതും വലുതുമായ സിനിമകൾ ഒരുപോലെ ബിസിനസ് പിടിച്ചു എന്നതാണു ശ്രദ്ധേയം.

X
Top