ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ചൈനീസ്‌ ടെക്‌ ഓഹരികളെ പിന്നിലാക്കി ഇന്ത്യന്‍ കമ്പനികള്‍

കൊൽക്കത്ത: ഇന്ത്യയിലെ കണ്‍സ്യൂമര്‍ ടെക്‌നോളജി ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്നു. ചൈനയിലെ ടെക്‌നോളജി ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഇന്ത്യയിലെ ടെക്‌ ഓഹരികള്‍ മികച്ച നേട്ടമാണ്‌ നല്‍കിയിട്ടുണ്ട്‌.

പേടിഎം, സൊമാറ്റോ തുടങ്ങിയ അഞ്ച്‌ ഇന്റര്‍നെറ്റ്‌ ഓഹരികള്‍ ഉള്‍പ്പെട്ട സൂചിക ഈ വര്‍ഷം ഇതുവരെ 20 ശതമാനം ഉയര്‍ന്നപ്പോള്‍ ചൈനയിലെ ടെക്‌നോജി ഓഹരികള്‍ ജനുവരിയിലെ ഉയര്‍ന്ന വിലയില്‍ നിന്നും താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

കഴിഞ്ഞ വര്‍ഷം അവസാന ത്രൈമാസത്തില്‍ ശക്തമായ കരകയറ്റം നടത്തിയ ചൈനയിലെ ടെക്‌നോളജി ഓഹരികള്‍ ജനുവരിയില്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനു ശേഷം ഈ ഓഹരികള്‍ ഇടിവ്‌ നേരിടുന്നതാണ്‌ കണ്ടത്‌.

ഹാങ്‌സെങ്‌ സൂചികയിലെ ടെക്‌നോളജി ഓഹരികളില്‍ നിക്ഷേപിക്കുന്ന മിറ അസറ്റ്‌ ഹാങ്‌സെങ്‌ ടെക്‌ ഇടിഎഫ്‌ ഈ വര്‍ഷം ഇതുവരെ 15 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. ലോക്‌ഡൗണിനു ശേഷം ചൈനീസ്‌ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറ്റം നടത്തുമെന്ന പ്രതീക്ഷയാണ്‌ ചൈനയിലെ ടെക്‌നോളജി ഓഹരികള്‍ക്ക്‌ ഈ വര്‍ഷം ആദ്യം ശക്തമായ ഡിമാന്റ്‌ ഉണ്ടായതിന്‌ കാരണം.

എന്നാല്‍ ലോക്‌ഡൗണിനു ശേഷം ചൈനീസ്‌ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായ കരകയറ്റം താല്‍ക്കാലികം മാത്രമായിരുന്നു. ചൈന ഈ വര്‍ഷം ആദ്യത്രൈമാസത്തില്‍ കൈവരിച്ച വളര്‍ച്ച രണ്ടാം ത്രൈമാസത്തില്‍ നേടാന്‍ സാധിച്ചില്ല.

പ്രതീക്ഷിച്ച വളര്‍ച്ച ചൈന കൈവരിക്കാതായതോടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക്‌ നിക്ഷേപം ഒഴുക്കാന്‍ തുടങ്ങി. ഇതിന്റെ കൂടി ഫലമാണ്‌ ചൈനീസ്‌ ടെക്‌ ഓഹരികളുടെ ഇടിവും ഇന്ത്യന്‍ ടെക്‌ ഓഹരികളുടെ ഉയര്‍ച്ചയും.

2022ലെ ദുര്‍ബലമായ പ്രകടനത്തിനു ശേഷം 2023ല്‍ ഇന്ത്യന്‍ ടെക്‌ ഓഹരികള്‍ ശക്തമായ കരകയറ്റമാണ്‌ നടത്തിയത്‌.

ഈ വര്‍ഷം ഇതുവരെ പേടിഎം 60 ശതമാനവും സൊമാറ്റോ 26 ശതമാനവുമാണ്‌ ഉയര്‍ന്നത്‌.

X
Top