മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2022-23 വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ആ വര്‍ഷം 9.8 ലക്ഷം കോടി രൂപ മൂലധന വിപണികളില്‍ നിന്ന് സമാഹരിച്ചു, റിപ്പോര്‍ട്ട് പറയുന്നു. ഇക്വിറ്റി, ഡെറ്റ്, എഐഎഫുകള്‍, ആര്‍ഇഐടികള്‍, ഇന്‍വിഐടികള്‍ തുടങ്ങിയ വിവിധ ഉപകരണങ്ങളിലൂടെയായിരുന്നു ഫണ്ട് സമാഹരണം.
ഇതില്‍ 9.2 ലക്ഷം കോടി രൂപ ഇക്വിറ്റി, ഡെബ്റ്റ് വിഭാഗങ്ങളിലൂടെയാണ്. അതിവേഗം വളരുന്ന ഫണ്ട് സമാഹരണ ഉപദാതിയായി എഐഎഫ് മാറുന്നതായും റിപ്പോര്‍ട്ട് നിരീക്ഷിച്ചു. വിഭവ സമാഹരണത്തിന്റെ പ്രാഥമിക ചാലകശക്തിയായി ഡെറ്റ് വിഭാഗം തുടരുന്നു.
മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-23 കാലയളവില്‍ സമാഹരിച്ച ഫണ്ടുകളില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടായെന്നും ഇലക്ട്രോണിക് ബുക്ക് പ്രൊവൈഡര്‍ പ്ലാറ്റ്‌ഫോമില്‍ (ഇബിപി) പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ 7.1 ലക്ഷം കോടി രൂപ സമാഹരിച്ചെന്നും സെബി അറിയിച്ചു. സ്വകാര്യ പ്ലെസ്‌മെന്റ് സംവിധാനത്തിലൂടെയുള്ള ധനസമാഹരണം വര്‍ദ്ധിച്ചിട്ടുണ്ട്.
സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ നല്‍കുന്ന ഡെറ്റ് സെക്യൂരിറ്റികളുടെ മുഖവിലയില്‍ ഒരു ലക്ഷം രൂപയുടെ കുറവ് വരുത്തി. പണലഭ്യതയും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനാണിത്.