രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഹ്യുമനോയ്ഡ് റോബോട്ടുകളെ നിർമിക്കാനൊരുങ്ങി ഇന്ത്യൻ കമ്പനി

ലോണ്‍ മസ്കിന്റെ കമ്പനിയായ ടെസ്ല നിർമിച്ചുവരുന്ന ഒപ്റ്റിമസ് റോബോട്ടിനെപ്പറ്റിയുള്ള വാർത്തകള്‍ ടെക്നോളജി വിദഗ്ധർ സസൂഷ്മം വീക്ഷിക്കുന്നുണ്ട്.

സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ മനുഷ്യർക്ക് പകരം ഉപയോഗിക്കാവുന്ന തരത്തിലാണ് ടെസ്ല ഓപ്റ്റിമസ് ഹ്യുമനോയ്ഡ് റോബോട്ടിനെ നിർമിക്കുന്നത്. എന്നാല്‍ ഹ്യുമനോയ്ഡ് റോബോട്ടുകളുടെ കാര്യത്തില്‍ ഒപ്റ്റിമസിനോട് കിടപിടിക്കുന്ന നീക്കമാണ് ഇന്ത്യൻ കമ്പനിയായ അഡ്വെർബ് ടെക്നോളജീസ് നടത്തുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനിയുടെ സാമ്പത്തിക സഹായത്തോടെയാണ് നോയിഡ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി അഡ്വെർബ് ഹ്യുമനോയ്ഡ് റോബോട്ടുകളെ നിർമിക്കാനൊരുങ്ങുന്നത്.

ആഗോള റോബോട്ടിക് വ്യവസായത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുക്കുകയാണ് ഇന്ത്യ ഇതിലൂടെ. ടെസ്ല, ബോസ്റ്റണ്‍ ഡൈനാമിക്സ്, എജിലിറ്റി റോബോട്ടിക്സ് തുടങ്ങിയവയാണ് നിലവില്‍ റോബോട്ടിക്സ് രംഗത്തെ അതികായന്മാർ. ഈ നിരയിലേക്കാണ് അഡ്വെർബ് കടന്നുവരാനൊരുങ്ങുന്നത്.

കമ്പനിയുടെ ആദ്യത്തെ ഹ്യുമനോയ്ഡ് റോബോട്ടിനെ ഉടൻ അവതരിപ്പിക്കുമെന്നാണ് വാർത്തകള്‍. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് റോബോട്ടിനെ രംഗത്തിറക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളില്‍ ഇന്ത്യയുടെ കഴിവിനെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് മുകേഷ് അംബാനി നടത്തുന്നത്.

മനുഷ്യൻ ചെയ്യാൻ ബുദ്ധിമുട്ടുന്നതും അപകടകരമായതും വൃത്തിയില്ലാത്ത ചുറ്റുപാടിലുള്ളതുമായ ജോലികള്‍ക്ക് വേണ്ടിയാണ് അഡ്വെർബ് റോബോട്ടിനെ നിർമിക്കുന്നത്. റീടെയില്‍, ഊർജ, ഫാഷൻ മേഖലകളിലെ വിവിധ ജോലികള്‍ ചെയ്യാനുതകുന്ന തരത്തിലാണ് ഇപ്പോള്‍ വികസിപ്പിക്കുന്നത്.

സ്വന്തമായി വികസിപ്പിച്ച ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് (ജിപിയു) സാങ്കേതികവിദ്യയാണ് അഡ്വെർബ് ഉപയോഗിക്കുക. റോബട്ടിന് സങ്കീർണമായ കംപ്യൂട്ടേഷൻ വരെ നടത്താൻ സാധിക്കും. വിഷൻ പ്രൊസസിങ്, തീരുമാനമെടുക്കല്‍ തുടങ്ങിയവയില്‍ വരെ മികവുറ്റതാകുമെന്നാണ് പറയുന്നത്.

ഊർജ ഉപയോഗത്തില്‍ കൂടുതല്‍ കാര്യക്ഷമതയുള്ള റോബോട്ടാണ് വികസിപ്പിക്കുന്നത്. കൂടാതെ രണ്ടുകൈകളും ഒരേപോലെ ഉപയോഗിക്കാനാകുന്ന തരത്തില്‍ സങ്കീർണമായ ജോലികള്‍ ചെയ്യുന്ന രീതിയിലാകും മെയ്ഡ് ഇൻ ഇന്ത്യ റോബോട്ട് വരിക.

റോബട്ടിന് വൻതോതില്‍ മള്‍ട്ടിമോഡല്‍ ഡേറ്റ പ്രൊസസു ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കും. കാഴ്ച, കേള്‍വി, ടച് ഇൻപുട്സ് തുടങ്ങിയവയില്‍നിന്നടക്കം ലഭിക്കുന്ന ഡേറ്റ താമസംകൂടാതെ പ്രൊസസ് ചെയ്യാൻസാധിക്കും.

റിലയൻസ് ജിയോയുടെ എഐ സാങ്കേതിക വിദ്യയും 5ജിയും ഉപയോഗിച്ചാകും റോബോട്ട് പ്രവർത്തിക്കുക. മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലില്ലാതെ തന്നെ സങ്കീർണമായ ജോലികള്‍ ചെയ്യാൻ ഇത് സഹായിക്കുമെന്നാണ് അഡ്വെർബ് പറയുന്നത്. തത്സമയം തീരുമാനങ്ങള്‍ എടുക്കാനും അതിന് സാധിക്കും.

വിവിധതരം തൊഴിലിടങ്ങള്‍ക്കായും അഡ്വെർബ് ടെക്നോളജീസ് നിർമിക്കുന്ന റോബട്ടിനെ പ്രയോജനപ്പെടുത്താൻ സാധിക്കും. ഗോഡൗണുകള്‍, രാജ്യത്തിന്റെ പ്രതിരോധ മേഖല, ആരോഗ്യപരിപാലന വിഭാഗം തുടങ്ങി പലയിടങ്ങളിലും വിന്യസിക്കാൻ പാകത്തിന് റോബട്ടിനെ ഉപയോഗിക്കാം എന്നാണ് കരുതുന്നത്.

ടെസ്ലയുടെ ഒപ്റ്റിമസ് ഹ്യുമനോയ്ഡ് റോബോട്ടിനോട് മത്സരിക്കാനാണ് ഇന്ത്യൻ കമ്പനിയുടെ ശ്രമം. ഒപ്റ്റിമസിന് 20,00 മുതല്‍ 25,000 ഡോളർ (ഏകദേശം 17 ലക്ഷം മുതല്‍ 21 ലക്ഷം രൂപ) വരെയാണ് വിലയാകുക എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ അഡ്വെർബിന്റെ റോബോട്ടിന് എന്ത് വിലവരുമെന്ന് ഇതുവരെ വ്യക്തമല്ല. 2025 ല്‍ ഒപ്റ്റിമസിനെ വില്‍പ്പനയ്ക്കെത്തിക്കുമെന്നാണ് ടെസ്ല പറയുന്നത്. ഇന്ത്യൻ റോബോട്ടും ഏകദേശം ഇതേ സമയത്ത് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നത്തേക്ക് വ്യാവസായിക ഉത്പാദനമുണ്ടാകുമെന്ന് വ്യക്തമല്ല.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഹ്യുമനോയിഡ് ആയതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ഒപ്റ്റിമസിന് നേരിടേണ്ടിവരാം. ഒപ്റ്റിമസ് കടന്നുപോയ പരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ ഒരു മാതൃക ആയേക്കും.

ഇതേ പരീക്ഷണങ്ങള്‍ ഇന്ത്യൻ കമ്ബനിയുടെ റോബോട്ടിനും ഇതൊക്കെ മറികടക്കേണ്ടതായി വരും. എന്നിരുന്നാലും ആഗോള റോബോട്ടിക് രംഗത്ത് ഇന്ത്യയും സ്വന്തമായ ഇടം സൃഷ്ടിക്കുകയാണ്.

കൂടുതല്‍ നവീനമായ കണ്ടെത്തലുകള്‍ക്കും ആശയങ്ങള്‍ക്കുമൊക്കെ ഇത് ഇടവരുത്തുകയും ചെയ്യും.

X
Top