കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യവീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവിലസിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളംആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

ഇന്ത്യൻ ഉപഭോക്താക്കളില്‍ ആഡംബര, ഹൈബ്രിഡ് വാഹനങ്ങളോട് പ്രിയം കൂടുന്നു

കൊച്ചി: ഇന്ത്യയിലെ പാസഞ്ചർ വാഹന ഉപഭോക്താക്കളില്‍ ആഡംബര, ഹൈബ്രിഡ് വാഹനങ്ങളോട് പ്രിയം കൂടുന്നതായി സ‌ർവേ ഫലം.

അടുത്തിടെ നടന്ന ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് സർവേയിലാണ് ഇന്ത്യൻ വാഹന വിപണിയിലെ മാറ്റം വെളിപ്പെട്ടത്. സർവേയില്‍ പങ്കെടുത്ത 85% പേരും പ്രീമിയം വാഹനങ്ങള്‍ സ്വന്തമാക്കാൻ ആഗ്രഹിച്ചെന്നാണ് സർവേയിലെ കണ്ടെത്തല്‍.

ഇലക്‌ട്രിക് കാറുകളേക്കാള്‍ ഹൈബ്രിഡ് കാറുകളോടാണ് കൂടുതല്‍ പേർ ഇഷ്ടം കാണിച്ചത്. ഹൈബ്രിഡ് വാഹനത്തിനോടുള്ള പ്രിയം 40 ശതമാനം വർദ്ധിച്ചപ്പോള്‍ ഇലക്‌ട്രിക് വാഹനങ്ങളോട് വെറും 17 ശതമാനം പേർ മാത്രമേ ഇഷ്ടം പ്രകടിപ്പിച്ചുള്ളൂ. രാജ്യത്തുടനീളം നടത്തിയ സർവേയില്‍ 3500 പേരാണ് പങ്കെടുത്തത്.

34 ശതമാനം പേർ ഇപ്പോഴും പെട്രോള്‍ വാഹനങ്ങള്‍ സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇലക്‌ട്രിക് വാഹനങ്ങളില്‍ മികച്ച ഇൻഫ്രാസ്ട്രക്ചർ വേണമെന്ന ആവശ്യവും ശക്തമാണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ ഇലക്‌ട്രിക് വാഹനങ്ങളില്‍ ഹൈബ്രിഡ് ആശയങ്ങള്‍ കൂടുതലായി കൊണ്ടുവരുന്നത് നന്നാകുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

ഇലക്‌ട്രിക് വാഹനങ്ങളോടുള്ള താത്പര്യത്തില്‍ 45 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. പെട്രോള്‍ വാഹനങ്ങളോടുള്ള ഇഷ്ടം 55 ശതമാനം വർദ്ധിച്ചു. ചാ‌ർജ്ജ് ചെയ്യുന്നതിലെ ആശങ്കയാണ് ഇലക്‌ട്രിക് വാഹനങ്ങളോട് ഇഷ്ടം കുറയുന്നതിലെ പ്രധാന കാരണം

സുരക്ഷ മുഖ്യം
ഇന്ത്യൻ റോഡുകളുടെ നിലവാരത്തെയും സുരക്ഷയെയും കുറിച്ച്‌ അവബോധമുള്ളതിനാല്‍ സുരക്ഷാഫീച്ചറുകളുള്ള വണ്ടികളാണ് ആളുകള്‍ പ്രധാനമായും നോക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമ്ബോള്‍ കൂടുതല്‍ സുരക്ഷാ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിലാണ് വാഹനനിർമ്മാതാക്കളും ശ്രദ്ധ വയ്ക്കുന്നത്.

ഓണ്‍ലൈൻ മാത്രം ആശ്രയിച്ച്‌ വാഹനം വാങ്ങുന്നവർ ഇല്ലെന്ന് തന്നെ പറയാം. 74% ഉപഭോക്താക്കളും സോഷ്യല്‍മീഡിയകളും കാർവൈബ്സൈറ്റുകളും വാഹനങ്ങളെ കുറിച്ച്‌ തിരയാൻ ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍, കച്ചവടം ഇപ്പോഴും പൂ‌ർണമായും ഷോറൂമുകളില്‍ തന്നെയാണ് നടക്കുന്നത്. 47 ശതമാനം ആളുകള്‍ ഓണ്‍ലൈനില്‍ വാഹനത്തെ കുറിച്ച്‌ തിരഞ്ഞും അടുത്തുള്ള ഡീലർഷിപ്പ് ഷോറൂമില്‍ പോയും വാഹനം സ്വന്തമാക്കുമെന്ന് പറയുമ്ബോള്‍ 48 ശതമാനം പേർ പൂർണമായും അടുത്തുള്ള ഷോറൂമില്‍ പോയി ടെസ്റ്റ്ഡ്രൈവ് ചെയ്ത് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്.

വാഹനവിപണിയില്‍ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവണത
34% – പെട്രോള്‍
8 % – ഡീസല്‍
17% – ഇലക്‌ട്രിക് വാഹനങ്ങള്‍
40 % ഹൈബ്രിഡ്

ഇന്ത്യക്കാർ പുതിയ കാർ വാങ്ങാനുള്ള കാരണങ്ങള്‍
വിവാഹം- 48 %
നിലവിലുള്ള വാഹനത്തില്‍ നിന്ന് മികച്ചതിലേക്കുള്ള മാറ്റം -39%
സ്വന്തം യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി – 33%
കുടുംബത്തിന് ഒരു അധിക വണ്ടി വാങ്ങുന്നത് – 20%
മറ്റാവശ്യങ്ങള്‍- 4%

കാറില്‍ ആളുകള്‍ ശ്രദ്ധിക്കുന്നത്
സുരക്ഷ – 38 %
പ്രകടനം -25%
ഡിസൈൻ- 21%
വില-12%
ബ്രാൻഡ് -10%

X
Top