റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളംജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കിഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായിലോക സാമ്പത്തിക ഫോറം: 51 കമ്പനികളുമായി ചർച്ച നടത്തി മന്ത്രി പി രാജീവും സംഘവുംമധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

ലാഭയിടിവിൽ വലഞ്ഞ് ഇന്ത്യൻ കോർപ്പറേറ്റുകൾ

കൊച്ചി: ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ മുൻനിര കമ്പനികളുടെ ലാഭം കുത്തനെ ഇടിയുന്നു.

ബാങ്കുകള്‍, എണ്ണക്കമ്പനികള്‍, സിമന്റ്, സ്റ്റീല്‍ നിർമ്മാതാക്കള്‍ മുതല്‍ വ്യോമയാന കമ്ബനികള്‍ വരെ ലാഭക്ഷമത നിലനിറുത്താനാകാതെ വലയുകയാണ്. വിലക്കയറ്റവും കാലാവസ്ഥാ വ്യതിയാനവും ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങളും ഇന്ത്യൻ കമ്പനികളുടെ ലാഭത്തില്‍ ഇടിവുണ്ടാക്കി.

പ്രമുഖ ഉരുക്ക് കമ്പനിയായ ജെ.എസ്.ഡബ്‌ള‌്യു സ്‌റ്റീലിന്റെ അറ്റാദായം ഇക്കാലയളവില്‍ 70 ശതമാനം ഇടിഞ്ഞ് 719 കോടി രൂപയായി. മുൻവർഷം ഇക്കാലത്ത് അറ്റാദായം 2,450 കോടി രൂപയായിരുന്നു.

കമ്പനിയുടെ പ്രവർത്തന വരുമാനം 1.3 ശതമാനം കുറഞ്ഞ് 41,378 കോടി രൂപയിലെത്തി. എഫ്.എം.സി.ജി മേഖലയിലെ പ്രമുഖരായ ഗോദ്‌റേജ് കണ്‍സ്യൂമർ പ്രോഡക്‌ട്‌സിന്റെ അറ്റാദായം മൂന്നാം ത്രൈമാസത്തില്‍ 14 ശതമാനം ഇടിവോടെ 498 കോടി രൂപയായി. മുൻവർഷം ഇക്കാലയളവില്‍ അറ്റാദായം 581.06 കോടി രൂപയായിരുന്നു.

രാജ്യത്തെ മുൻനിര സിമന്റ് നിർമ്മാതാക്കളായ അള്‍ട്രാടെക്ക് സിമന്റിന്റെ ലാഭം മൂന്നാം പാദത്തില്‍ 17 ശതമാനം കുറഞ്ഞ് 1,470 കോടി രൂപയായി. ഓണ്‍ലൈൻ ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോയുടെ അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 59 കോടി രൂപയിലെത്തി.

ഇൻഡിഗോ ലാഭത്തിലും ഇടിവ്
യാത്രക്കാരുടെ എണ്ണത്തില്‍ റെക്കാഡ് വർദ്ധന നേടിയിട്ടും ലാഭത്തില്‍ ഇടിവ് നേരിട്ട് പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയുടെ മാതൃ സ്ഥാപനമായ ഇന്റർഗ്ളോബല്‍ ഏവിയേഷൻ.

ഒക്‌ടോബർ മുതല്‍ ഡിസംബർ വരെയുള്ള ത്രൈമാസത്തില്‍ കമ്പനിയുടെ അറ്റാദായം 18 ശതമാനം ഇടിവോടെ 2,449 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ 273.25 ലക്ഷം യാത്രക്കാരുമായി വിപണി വിഹിതം 63.8 ശതമാനമായി ഇൻഡിഗോ ഉയർത്തിയിരുന്നു.

  1. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ നഗര, ഗ്രാമീണ മേഖലകളില്‍ ഉപഭോഗം കുറയുന്നു
  2. ഉയർന്ന പലിശ നിരക്കും അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും ഉത്പാദന ചെലവ് വർദ്ധിപ്പിക്കുന്നു
  3. ആഗോള വിപണികളിലെ അനിശ്ചിതത്വം കയറ്റുമതി രംഗത്ത് തളർച്ച സൃഷ‌്ടിക്കുന്നു
  4. ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യയിടിവും കമ്പനികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു

X
Top