ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

ഇന്ത്യന്‍ ആഭ്യന്തര വിപണി മറ്റ് വികസ്വര വിപണികള്‍ക്കൊപ്പമെത്തുമെന്ന് ജെഫരീസ്

ന്യൂഡല്‍ഹി: മറ്റ് വികസ്വര രാജ്യങ്ങളുടേതിന് വച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി താഴ്ചയിലാണ്. എന്നാല്‍ ഈ പ്രവണതയ്ക്ക് മാറ്റം വരുമെന്ന് പ്രവചിക്കുകയാണ് ജെഫരീസ്.

മാര്‍ക്കറ്റ് മൂല്യനിര്‍ണ്ണയം 10 വര്‍ഷത്തെ ശരാശരിയിലേക്ക് തിരുത്തിയിട്ടുണ്ടെന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ഹോള്‍ഡിംഗുകള്‍ ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ബ്രോക്കറേജ് അതിന്റെ സമീപകാല റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മാത്രമല്ല ഉയരുന്ന സ്വകാര്യ കാപക്‌സ് വളര്‍ച്ച ഉറപ്പുവരുത്തും. ബ്രോക്കറേജ് തയ്യാറാക്കിയ മാതൃക പോര്‍ട്ട്‌ഫോളിയോ ആഭ്യന്തര കമ്പനികളെ അനുകൂലിക്കുന്നതാണ്. സാമ്പത്തികം, വ്യവസായങ്ങള്‍, ഉപഭോക്തൃ സ്റ്റേപ്പിള്‍സ്, പ്രോപ്പര്‍ട്ടി മേഖലകളിലാണ് ഓവര്‍വെയ്റ്റ് റേറ്റിംഗുള്ള സ്ഥാപനങ്ങള്‍.

ഐടി,ഫാര്‍മ, ഊര്‍ജ്ജം എന്നിവയില്‍ ബ്രോക്കറേജ് വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. നവംബര്‍ 2022 തൊട്ട് മറ്റ് വളര്‍ന്നുവരുന്ന വിപണികളെ അപേക്ഷിച്ച് 18 ശതമാനം പോയിന്റുകള്‍ കുറവാണ് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളുടേത്.

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ഷോര്‍ട്ട് പോസിഷെനെടുക്കുകയും ചൈന, തായ് വാന്‍ പോലുള്ള രാജ്യങ്ങളില്‍ വാങ്ങല്‍ ശക്തമാക്കുകയുമാണ്. ചൈന കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമായതാണ് വിദേശനിക്ഷേപകരെ അവിടേയ്ക്ക് ആകര്‍ഷിച്ചത്.

എഫ്പിഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) ഇന്ത്യ വിടാനിടയായ മറ്റൊരു കാരണം ആഭ്യന്തര ഓഹരികളുടെ അമിത മൂല്യനിര്‍ണ്ണയമാണ്.

X
Top