ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കില്ല-ധനമന്ത്രാലയം

ന്യൂഡല്‍ഹി: ആഗോള പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം. റീട്ടെയ്ല്‍ പണപ്പെരുപ്പം മൊത്ത വിലകയറ്റത്തിന് അനുസൃതമായി 25 മാസത്തെ താഴ്ന്ന നിലയിലെത്തും. കൂടാതെ ഉയര്‍ന്ന സേവന കയറ്റുമതി, എണ്ണവിലയിലെ മിതത്വം, ഇറക്കുമതി-ഉപഭോഗ ആവശ്യകതയിലെ ഇടിവ് എന്നിവയാണ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റ് ഘടകങ്ങള്‍.

ഇറക്കുമതി കുറയുന്നതോടെ കറന്റ് അക്കൗണ്ട് കമ്മി 2023,24 സാമ്പത്തികവര്‍ഷങ്ങളില്‍ ആനുപാതികമായി താഴും. ഇത് രൂപയ്ക്ക് ബലം നല്‍കും. പ്രതിമാസ സാമ്പത്തിക അവലോകനത്തിലാണ് ധനമന്ത്രാലയം അനുമാനം അവതരിപ്പിച്ചത്.

ഫെഡറല്‍, പലിശനിരക്ക് ഉയര്‍ത്തുന്നതും വിദേശ നിക്ഷേപം കുറയുന്നതും ആശങ്ക ഉയര്‍ത്തുന്നില്ല. സേവന കയറ്റുമതിയിലെ കുതിച്ചുചാട്ടം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. ഐടി, ഐടി ഇതര സേവനങ്ങളില്‍ ഇന്ത്യ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുകയാണ്.

മഹാമാരിയോട് കൂടിയാണ് ഐടി സേവനങ്ങളുടെ ആവശ്യകത ഉയരുന്നത്. ആഗോള ചരക്ക് വിലയിലെ ഇടിവും വളര്‍ച്ച ഉറപ്പാക്കുന്ന ഘടകമാണ്.

”നിയന്ത്രിണവിധേയമായ കറന്റ് അക്കൗണ്ട് കമ്മിയും പ്രധാന സമ്പദ്വ്യവസ്ഥകളിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കും പാന്‍ഡെമിക്ക്, ഭൗമരാഷ്ട്രീയ സംഘര്‍ഷ ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കും,,” അവലോകനം ചൂണ്ടിക്കാട്ടി. 2023 ല്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ സ്ഥിരത കൈവരിക്കും.സ്വകാര്യ സാമ്പത്തികേതര മേഖലയുടെ കടം 2021 പകുതി മുതല്‍ സ്ഥിരമായ ഇടിവിന് വിധേയമാണ്.

2022 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 4.4 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.2023 ജനുവരി/ഫെബ്രുവരി മാസങ്ങളിലെ ഉയര്‍ന്ന സൂചകങ്ങള്‍ കാണിക്കുന്നത് നാലാംപാദത്തിലും വളര്‍ച്ച നിലനില്‍ക്കുമെന്നാണ്. ജിഎസ്ടി ശേഖരം തുടര്‍ച്ചയായ പന്ത്രണ്ട് മാസങ്ങളായി 1.4 ലക്ഷം കോടി രൂപയുടെ മുകളിലെത്തി.

ആഗോള ചരക്ക് വിലയിടവും സര്‍ക്കാര്‍ നടപടികളും പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ലഘൂകരിച്ചെന്നും അവലോകനം പറഞ്ഞു. ഫെബ്രുവരിയില്‍ സിപിഐ പണപ്പെരുപ്പത്തില്‍ നേരിയ കുറവുണ്ടായി.ഡബ്ല്യുപിഐ പണപ്പെരുപ്പം 25 മാസത്തെ താഴ്ന്ന നിലയിലെത്തി.

ഡബ്ല്യുപിഐ പണപ്പെരുപ്പം 25 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത് ഉപഭോക്തൃ സൂചികയില്‍ പ്രതിഫലിക്കും. ആര്‍ബിഐ പണപ്പെരുപ്പ പ്രതീക്ഷ സര്‍വേ കാണിക്കുന്ന പോലെ ഗാര്‍ഹിക പണപ്പെരുപ്പം മയപ്പെടുകയാണ്. താപതരംഗം, എല്‍നിനോ സാധ്യത, അന്താരാഷ്ട്ര തലത്തില്‍ ചരക്ക് വിലയിലെ ചാഞ്ചാട്ടം, തീവ്ര കാലാവസ്ഥാ സാഹചര്യം എന്നിവയായിരിക്കും വരും ദിവസങ്ങളില്‍ പണപ്പെരുപ്പം നിര്‍ണ്ണയിക്കുക.

അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രവചനങ്ങള്‍ പ്രകാരം 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ പണപ്പെരുപ്പം മിതമാകും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ സാമ്പത്തിക വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത് കോര്‍പ്പറേറ്റ് കടബാധ്യതകള്‍ രൂക്ഷമാക്കുന്നുണ്ടെന്നും ധനമന്ത്രാലയം നിരീക്ഷിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ആശങ്കപ്പെടുന്നില്ല.

രാജ്യത്തെ സ്വകാര്യ സാമ്പത്തികേതര മേഖലയുടെ കടം 2021 പകുതി മുതല്‍ സ്ഥിരമായ ഇടിവിന് സാക്ഷ്യം വഹിക്കുന്നു. അതോടൊപ്പം കടത്തിന്റെ ഗുണനിലവാരവും ഉയരുന്നു. ഇന്ത്യന്‍ കോര്‍പറേറ്റ് ക്രെഡിറ്റ്-ജിഡിപി അനുപാതം ചരിത്രപരമായി താഴെയാണ്.

ഇത് കൂടുതല്‍ വായ്പയ്ക്ക് ഇടം നല്‍കുന്നു. നേരത്തെ ബജറ്റ് അവലോകനത്തിലും ധനമന്ത്രാലയം 7 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടിയിരുന്നത്. ആര്‍ബിഐ അനുമാനവും സമാനമാണ്.

X
Top