ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആഗോള ആഘാതങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്തുകാട്ടി- ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ആഗോള ആഘാതങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഇടയില്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരുത്തുകാട്ടിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുകയാണ് അടുത്തലക്ഷ്യം. ഇതിനായി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണ്.

ആഗോള സാമ്പത്തിക രംഗം പ്രക്ഷുബ്ധമാണ്. ഭക്ഷ്യ-ഊര്‍ജ്ജ വിതരണങ്ങള്‍ തടസ്സപ്പെടുന്നു. വിലകള്‍ ഉയരുകയാണ്.

കടബാധ്യതയില്‍ ഉഴലുകയാണ് വികസ്വര, വികസിത സമ്പദ് വ്യവസ്ഥകള്‍. ഒന്നിലധികം വെല്ലുവിളികളാണ് സമ്പദ് വ്യവസ്ഥകള്‍ക്കുള്ളതെന്ന് 26-ാമത് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ദാസ് പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കായി.

ധനവിപണികള്‍ സുസ്ഥിരവും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമവുമാണ്.ബാങ്കിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മികച്ച രീതിയില്‍ മൂലധനവത്കൃതമാണ് അവ.

ആഗോള തലത്തില്‍ തിരിച്ചടികള്‍ ഉണ്ടായിട്ടും, ഇന്ത്യയുടെ ബാഹ്യ അക്കൗണ്ടുകള്‍ നല്ല നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം കാലാവസ്ഥാ വ്യതിയാനം, അപ്രതീക്ഷിത ആഘാതങ്ങള്‍ എന്നിവ നേരിടാന്‍ സജ്ജമാകേണ്ടതുണ്ട്. സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തല്‍, ഫിന്‍ടെക് നവീകരണങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നീ ഘടകങ്ങള്‍ക്കായിരിക്കും റെഗുലേറ്റര്‍മാരും നിയമനിര്‍മ്മാതാക്കളും മുന്‍ഗണന നല്‍കുക.

X
Top