ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി കുറഞ്ഞത് പണമി‌ടപാട് പ്രശ്നം കൊണ്ടല്ലെന്ന് കേന്ദ്ര സർക്കാർ

ഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ (ക്രൂഡോയിൽ) ഇറക്കുമതി കുറഞ്ഞത്, ആകർഷകമല്ലാത്ത വില നിർണയം കാരണമാണ്, അല്ലാതെ പേയ്മെന്റ് (പണമിടപാട്) പ്രതിസന്ധി കൊണ്ടല്ലെന്ന് കേന്ദ്ര സർക്കാർ.

“നമ്മുടെ എണ്ണ ശുദ്ധീകരണ ശാലകൾ തികച്ചും വിലയെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ക്രൂഡോയിൽ വാങ്ങുന്നത്. അവിടെ പേയ്മെന്റ് പ്രശ്നമൊന്നുമില്ല”, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

ഡിസംബർ മാസക്കാലയളവിൽ റഷ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി 11 മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. അതുപോലെ ഇന്ത്യൻ രൂപയിലും റഷ്യൻ റൂബിളിലും ഉള്ള ക്രൂഡോയിൽ ഇറക്കുമതിയുടെ പണമിടപാട് പ്രതിസന്ധിയിലായെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർദീപ് സിഭ് പുരിയുടെ പ്രതികരണം.

“ഇന്ത്യയിലെ ജനങ്ങൾക്ക് എത്രയും ചുരുങ്ങിയ ചെലവിൽ മുടക്കമില്ലാതെ ഇന്ധനം ലഭ്യമാക്കണം എന്നതു മാത്രമാണ് സർക്കാരിന്റെ മുൻഗണന. ശരാശരി 15 ലക്ഷം ബാരൽ റഷ്യൻ ക്രൂഡോയിൽ വീതം ദിവസേന ഇന്ത്യ വാങ്ങുന്നുണ്ട്.

പുതിയ എത്രയോ ഉത്പാദക രാജ്യങ്ങൾ വിലക്കുറവിൽ ഇന്ത്യക്ക് എണ്ണ തരാൻ തയ്യാറാണ്. അതുകൊണ്ട് വിലക്കുറവ് വാഗ്ദാനം ചെയ്യുന്നില്ലെങ്കിൽ പിന്നെ എന്തിന് നമ്മൾ റഷ്യൻ എണ്ണ വാങ്ങണം? ഇതുവരെ എണ്ണ ശുദ്ധീകരണ ശാലകൾ പണമിടപാട് നടത്തുന്നതിൽ പ്രശ്നം നേരിടുന്നുണ്ടെന്ന് സർക്കാരിനോട് പരാതി പറഞ്ഞിട്ടില്ല”, കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.

X
Top