പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

കേന്ദ്രസർക്കാർ സുരക്ഷയിൽ സ്വർണ്ണനിക്ഷേപം: എസ്ജിബിയിൽ ഇന്ന് മുതൽ നിക്ഷേപിക്കാം

കർഷകമായ പലിശ ലഭിക്കുന്ന ജനപ്രിയനിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. സുരക്ഷിതമായ നിക്ഷേപ മാർഗമായതിനാൽ സ്വർണ്ണ നിക്ഷേപകർക്കിടയിൽ എസ്ജിബിയ്ക്ക് നല്ല ഡിമാന്റുമുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം സീരിസിന്റെ ഇഷ്യൂ ഇന്ന് ആരംഭിക്കുകയാണ്.

സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കോ ഗോള്‍ഡ് ഇടിഎഫുകള്‍ക്കോ പകരം നിലവില്‍ എസ്ജിബികളില്‍ നിക്ഷേപിക്കുന്നത് നികുതി നേട്ട്ത്തിനുള്ള മികച്ച ഓപ്ഷനായിരിക്കും. പ്രതിവർഷം 2.5 ശതമാനമാണ് ലഭ്യമാകുന്ന പലിശ.

എസ്‌ജിബികൾ എപ്പോൾ ലഭ്യമാകും?

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രണ്ട് സെറ്റ് സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) പുറത്തിറക്കാനായിരുന്നു സർക്കാർ തീരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം സീരീസ് സെപ്റ്റംബർ 11ന് വരിക്കാർക്കായി തുറക്കും. 11 മുതല്‍ 15 വരെ അതായത് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വാങ്ങാവുന്നതാണ്.

ഓൺലൈൻ അപേക്ഷകർക്ക് കിഴിവ്

സോവറിൻ ഗോൾഡ് ബോണ്ടിനായി ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് 50 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതായത് ഓൺലൈൻ മുഖേന എസ്ജിബി വാങ്ങുന്നവർക്ക് സ്വർണ്ണം ഒരു ഗ്രാമിന് 5,873 രൂപ നൽകിയാൽ മതി.

ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇ, ബിഎസ്ഇ എന്നിവ മുഖേന സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപകർക്ക് വാങ്ങാം.

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്

സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് എസ്ജിബികൾ. ജ്വല്ലറികളിലോ, സ്വർണ്ണക്കടകളിലോ പോയി സ്വർണ്ണം ഭൗതികമായി സ്വന്തമാക്കാതെ അതിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗമാണ് എസ്ജിബികൾ.

അതായത്. ഭൗതിക സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വർണം വാങ്ങാവുന്ന രീതിയാണിത്. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.

ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്. 2.50 ശതമാനമാണ് വാര്‍ഷിക പലിശ. മാത്രമല്ല നിക്ഷേപകന് സ്വര്‍ണ്ണത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 75% വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാം.

8 വർഷമാണ് സോവറിൻ ബോണ്ടുകളുടെ കാലാവധി.അഞ്ചാം വർഷം മുതൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് നിക്്ഷേപങ്ങൾ പിൻവലിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വർണ നിക്ഷേപമാണിത്.

X
Top