രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യന്‍ കരകൗശല വ്യവസായത്തില്‍ 6-8% ഇടിവുണ്ടാകും: ക്രിസില്‍

ന്യൂഡൽഹി: പ്രധാനമായും കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ കരകൗശല വ്യവസായത്തിന്റെ കയറ്റുമതി വരുമാനത്തില്‍ 6-8% ഇടിവുണ്ടാകുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് അറിയിച്ചു. ഇതോടെ ഇത് നടപ്പ് സാമ്പത്തിക വര്‍ഷം 330 കോടി ഡോളറിലെത്തുമെന്നും ക്രിസില്‍ റിപ്പേര്‍ട്ട് പറയുന്നു.

പ്രധാന ആഗോള വിപണികളിലെ മാന്ദ്യം മൂലം മുന്‍ വര്‍ഷങ്ങളിലും ഇന്ത്യന്‍ കരകൗശല വ്യവസായത്തില്‍ ഇടിവുണ്ടായിരുന്നു.

ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഇന്ത്യന്‍ കരകൗശല കയറ്റുമതിക്കാര്‍ ചൈനീസ് എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് ഡയറക്ടര്‍ രാഹുല്‍ ഗുഹ പറഞ്ഞു.

ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ 60 ശതമാനം വില്‍പ്പനയും യു.എസ്, യൂറോപ്യന്‍ യൂണിയന്‍ വിപണികളിലാണ്.

ഈ പ്രദേശങ്ങളിലെ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യന്‍ കരകൗശല വ്യവസായത്തെ സാരമായി ബാധിക്കുന്നു.

ഇവിടങ്ങളില്‍ നിലവിലുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ഉപഭോക്തൃ ചെലവുകള്‍ കുറയ്ക്കുന്നു. ഇത് മൂലം ഇന്ത്യന്‍ കരകൗശല വ്യവസായത്തിന് ലഭ്യമായ വിപണി വിഹിതം ഇവിടങ്ങളില്‍ കുറയും.

X
Top