
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സൂചികകളെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത ടാറ്റ ഗ്രൂപ്പ് മള്‍ട്ടിബാഗര്‍ ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സിന്റേത്. 115 ശതമാനം ഉയര്‍ച്ചയാണ് ഓഹരി ഒരു വര്‍ഷത്തില്‍ കൈവരിച്ചത്. കഴിഞ്ഞ ആറ് സെഷനുകളിലും റെക്കോര്‍ഡ് ഉയരം താണ്ടിയ ഓഹരി 12 ശതമാനം നേട്ടത്തോടെ 273 രൂപയില്‍ നിന്നും 307 രൂപയിലേയ്ക്ക് കുതിച്ചു.
3.50 ശതമാനം ഉയര്‍ച്ച നേടി 307.20 രൂപയിലാണ് നിലവില്‍ ഓഹരി.ഈയിടെ ഇക്ര കമ്പനിയുടെ 15 കോടി ഓവര്‍ഡ്രാഫ്റ്റ്/ ഡബ്ല്യുസിഡിഎലിന് എഎപ്ലസ് റേറ്റിംഗ് നല്‍കിയിരുന്നു. മെച്ച്വരിറ്റി ആയ നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകള്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.
അവകാശ ഓഹരികള്‍, ക്യുഐപി എന്നിവ വഴി 3982 കോടി രൂപ സമാഹരിക്കാനും കമ്പനിയ്ക്കായി. 1902 സ്ഥാപിതമായ ഇന്ത്യന്‍ ഹോട്ടല്‍സ് മിഡ് ക്യാപ്പ് ഓഹരിയാണ്. (വിപണി മൂല്യം38,897.64 കോടി രൂപ). വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയാണ് പ്രവര്‍ത്തനരംഗം.
ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 1293 കോടി രൂപ വരുമാനമുണ്ടാക്കിയിരുന്നു. തൊട്ടുമുന്‍ പാദത്തേക്കാള്‍ 35.42 ശതമാനം കൂടുതലാണിത്. നികുതി കഴിച്ചുള്ള ലാഭം 175 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.
7500 റൂമുകളോടു കൂടിയ 60 ഫെവ് സ്റ്റാര്‍ ഹോട്ടലുകളാണ് നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സിനുള്ളത്. ലോക പ്രശസ്ത ബ്രാന്‍ഡുകളായ താജ്, സലിക്ഷ്യസ്, വിവാന്റ, ജിന്‍ജര്‍ എന്നിവയ്ക്ക് കീഴിലാണ് ഇവ.