Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്ത്യൻ ഹ്യൂം പൈപ്പിന് 110 കോടി രൂപയുടെ ഓർഡർ ലഭിച്ചു

മുംബൈ: രാജസ്ഥാനിലെ സിവിക് ബോഡിയിൽ നിന്ന് 110 കോടി രൂപയുടെ വർക്ക് ഓർഡർ ലഭിച്ചതായി ഇന്ത്യൻ ഹ്യൂം പൈപ്പ് കമ്പനി ശനിയാഴ്ച അറിയിച്ചു. രാജസ്ഥാനിലെ അജ്മീറിലെ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ (PHED) നിന്നുള്ളതാണ് വർക്ക് ഓർഡർ. 10 വർഷത്തെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണിയ്ക്കുമുള്ളതാണ് ഈ കരാർ എന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി കമ്പനി 15 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയും യഥാസമയം കരാർ ഒപ്പിടുകയും ചെയ്യും.

പൈപ്പ് ലൈനുകളുടെ നിർമ്മാണം, സ്ഥാപിക്കൽ, ജോയിന്റിംഗ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇന്ത്യൻ ഹ്യൂം പൈപ്പ് കമ്പനി. സംയോജിത ജലവിതരണ പദ്ധതികളുടെ ടേൺകീ അടിസ്ഥാനത്തിലുള്ള നിർവ്വഹണത്തിലൂടെ അടിസ്ഥാന സൗകര്യ വികസന പരിപാടികളും കമ്പനി ഏറ്റെടുക്കുന്നുണ്ട്. കൂടാതെ, കമ്പനി ഇന്ത്യൻ റെയിൽവേയ്ക്ക് കോൺക്രീറ്റ് റെയിൽവേ സ്ലീപ്പറുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റാദായം 48.6 ശതമാനം ഇടിഞ്ഞ് 19.78 കോടി രൂപയിലെത്തിയിരുന്നു.

ഇന്ത്യൻ ഹ്യൂം പൈപ്പിന്റെ ഓഹരികൾ 2022 ജൂൺ 17 വെള്ളിയാഴ്ച 3.69 ശതമാനം ഇടിഞ്ഞ് 141.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top