
ന്യൂഡല്‍ഹി: വിപണിയുടെ അടിസ്ഥാന ശക്തി പ്രേരകമാക്കി, ഇന്ത്യയിലെ പ്രാഥമിക പൊതു ഓഫര്‍ (ഐപിഒ) ഉടന്‍ തന്നെ മുന്നേറ്റം വീണ്ടെടുക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക നിക്ഷേപ വിഭാഗം കോ-ഹെഡ് ദേബാശിഷ് പുരോഹിത്. 3 മുതല്‍ ആറ് മാസത്തിനുള്ളില്‍ ഐപിഒകള്‍ പഴയ പ്രഭാവത്തിലേയ്ക്ക് മടങ്ങും. പ്രാഥമിക വിപണി നിലവില്‍ നിശ്ചലമാണെന്ന് പുരോഹിത് വിശ്വസിക്കുന്നു.
2021 ല്‍ ഐപിഒ സെക്കന്ററി മാര്‍ക്കറ്റിനെ ഉണര്‍ത്തി. അതോടെ നിക്ഷേപകര്‍ ലാഭം കൊയ്തു. എന്നാല്‍ 2022 ല്‍ ഇന്ത്യയിലെ വിപണി പ്രവര്‍ത്തനം താരതമ്യേന ദുര്‍ബലമാണ്.
ഏഷ്യന്‍ മാര്‍ക്കറ്റ് മൊത്തം 70 ശതമാനം സജീവമാകുമ്പോള്‍ ഇന്ത്യന്‍ വിപണി 40 ശതമാനം ശേഷിയെ വിനിയോഗിക്കുന്നുള്ളു. സാമ്പത്തിക സേവനങ്ങള്‍, ഉപഭോക്തൃ ഇന്റര്‍നെറ്റ് അധിഷ്ഠിത ബിസിനസുകള്‍ തുടങ്ങിയവയുടെ ഏകീകരണം ലയനങ്ങളും ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളും തുടരാന്‍ സഹായിക്കും. പുരോഹിത് പറയുന്നതനുസരിച്ച്, ഇന്‍ബൗണ്ട് ഏറ്റെടുക്കലുകളില്‍ ഭൂരിഭാഗവും ഊര്‍ജ്ജ പരിവര്‍ത്തനം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണംപാനീയങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലായിരിക്കും.
ആഗോള ഫാര്‍മ കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാലാണ് ഇത്.