Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഐടി കമ്പനികളുടെ ഭാവി വളര്‍ച്ചാ നിരക്ക്‌ കുറയുന്നു

തുവരെ രണ്ടാം ത്രൈമാസ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ച ഏഴ്‌ ഐടി കമ്പനികളില്‍ അഞ്ചും ഭാവിയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക്‌ വെട്ടിക്കുറച്ചു.

ഡിമാന്റ്‌ കുറയുന്ന സാഹചര്യം വളര്‍ച്ചയിലും പ്രതിഫലിക്കുമെന്നാണ്‌ വിവിധ ഐടി കമ്പനികളുടെ മാനേജ്‌മമെന്റുകള്‍ ചൂണ്ടികാട്ടുന്നത്‌.

ഇന്‍ഫോസിസ്‌, എച്ച്‌ സി എല്‍ ടെക്‌, എല്‍&ടി ടെക്‌ സര്‍വീസസ്‌, ഹാപ്പിയസ്റ്റ്‌ മൈന്റ്‌സ്‌ എന്നീ കമ്പനികള്‍ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക്‌ വെട്ടിക്കുറച്ചപ്പോള്‍ വിപ്രോ അടുത്ത ത്രൈമാസങ്ങളില്‍ വരുമാനത്തില്‍ ഇടിവാണ്‌ പ്രതീക്ഷിക്കുന്നത്‌.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിപ്രോയുടെ ലാഭത്തില്‍ 0.70 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്‌. വരുമാനം 0.10 ശതമാനം ഇടിയുകയും ചെയ്‌തു.

എല്‍ടിഐ മൈന്റ്‌ ട്രീ വരുമാനത്തിലെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക്‌ സംബന്ധിച്ച്‌ വെളിപ്പെടുത്തലൊന്നും നടത്തിയില്ല. ടിസിഎസ്‌ ഒറ്റയക്ക വളര്‍ച്ചയാണ്‌ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന്‌ വ്യക്തമാക്കി.

ഐടി ഓഹരികളുടെ കഴിഞ്ഞ ഒരു മാസമായുള്ള പ്രകടനം ദുര്‍ബലമാണ്‌. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്‌റ്റി ഐടി സൂചിക 4.60 ശതമാനമാണ്‌ ഇടിഞ്ഞത്‌. വിപ്രോ ഇക്കാലയളവില്‍ 6.5 ശതമാനവും ടെക്‌ മഹീന്ദ്ര 8 ശതമാനവും ഇടിഞ്ഞു.

X
Top