ഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ലരാഷ്ട്രീയപ്പാർട്ടികൾക്ക് ട്രസ്റ്റ്‌ വഴിയുള്ള സംഭാവനകളിൽ വൻകുതിപ്പ്‌കേന്ദ്രബജറ്റിൽ ആദായ നികുതി പുനഃക്രമീകരിച്ചേക്കും; 15 ലക്ഷം രൂപവരെ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

കൊച്ചി: അമേരിക്കയിലെ ധന സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോഴും ഇന്ത്യൻ ഐ.ടി കമ്പനികളുടെ വെല്ലുവിളികള്‍ ഒഴിയുന്നില്ല. ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ക്ക് പ്രവർത്തനം കാര്യമായി മെച്ചപ്പെടുത്താനായില്ല.

യൂറോപ്പിലും യു.എസിലും മാന്ദ്യ സാഹചര്യങ്ങള്‍ ശക്തമാണെങ്കിലും പുതിയ കരാറുകള്‍ നേടാൻ മുൻനിര കമ്പനികള്‍ക്ക് കഴിഞ്ഞു. എന്നാല്‍ വമ്പൻ കോർപ്പറേറ്റുകള്‍ മുതല്‍ ചെറുകിട കമ്പനികള്‍ വരെ വിലപേശല്‍ ശക്തമാക്കിയതോടെ ഐ.ടി രംഗത്ത് മാർജിൻ സമ്മർദ്ദമേറുകയാണ്.

പ്രമുഖ ഐ.ടി കമ്ബനികളായ ടി.സി.എസ്, ഇൻഫോസിസിസ്, വിപ്രോ, എച്ച്‌.സി.എല്‍ ടെക്നോളജീസ്, ടെക്ക് മഹീന്ദ്ര എന്നിവ വരുമാന വളർച്ചയിലും മാർജിനിലും ജീവനക്കാരുടെ റിക്രൂട്ട്‌മെന്റിലും പുതിയ കരാറുകളിലും വെല്ലുവിളി നേരിടുകയാണെന്ന് കണക്കുകള്‍ പറയുന്നു.

വരുമാന വളർച്ചയില്‍ മികച്ച നേട്ടവുമായി എച്ച്‌.സി.എല്‍ ടെക്നോളജീസാണ് മുൻനിരയില്‍. ഇക്കാലയളവില്‍ 3.8 ശതമാനം വളർച്ചയാണ് എച്ച്‌.സി.എല്‍ നേടിയത്. എന്നാല്‍ കഴിഞ്ഞ പാദങ്ങളില്‍ തളർച്ചയിലായിരുന്ന വിപ്രോ വരുമാനത്തില്‍ സ്ഥിതി മെച്ചപ്പെടുത്തി.

ഇൻഫോസിസ് വരുമാനത്തില്‍ 1.7 ശതമാനം വർദ്ധന കൈവരിച്ചു. അതേസമയം ടി.സി.എസി.ന്റെ വരുമാനത്തില്‍ സെപ്തംബർ പാദത്തേക്കാള്‍ 0.4 ശതമാനം ഇടിവുണ്ടായി.

അടുത്ത വർഷം മെച്ചപ്പെടുമെന്ന് കമ്പനികള്‍
പുതിയ കരാറുകള്‍ നേടുന്നതിലും നിലവിലുള്ളവ തുടരുന്നതിലും പ്രതീക്ഷാനിർഭരമായ സാഹചര്യമാണുള്ളതെന്ന് കമ്പനികള്‍ പറയുന്നു.

ആഗോള നാണയപ്പരുപ്പ സാഹചര്യങ്ങളും പലിശ കുറയുന്നതിലെ അനിശ്ചിതത്വങ്ങളും നിലനില്‍ക്കുമ്ബോഴും വിദേശ കമ്ബനികള്‍ ഐ.ടി മേഖലയില്‍ കൂടുതല്‍ പണം മുടക്കാൻ തയ്യാറാകുന്നുവെന്ന് അവർ പറയുന്നു.

അവലോകന കാലയളവില്‍ ആയിരം കോടി ഡോളറിന്റെ കരാറുകളാണ് ടി.സി.എസ് നേടിയത്. ബാങ്കിംഗ്, ധനകാര്യ, ഇൻഷ്വറൻസ് മേഖലകളില്‍ നിന്നാണ് കൂടുതല്‍ ഓർഡറുകള്‍ ലഭിക്കുന്നത്.

കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു
ജീവനക്കാരുടെ വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കാണ് ഇന്ത്യൻ ഐ.ടി കമ്പനികളെ ഏറെ വലയ്ക്കുന്നത്. ഇക്കാലയളവില്‍ ടി.സി.എസിന്റെയും വിപ്രോയുടെയും ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.

ടി.സി.എസിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 13.5 ശതമാനമായി ഉയർന്നു. ഇൻഫോസിസിലെ കൊഴിഞ്ഞുപോക്ക് നിരക്ക് 13.7 ശതമാനമായാണ് ഉയർന്നത്.

കമ്പനി അറ്റാദായം(രൂപയില്‍)

  • ടി.സി.എസ് 12,380 കോടി
  • ഇൻഫോസിസ് 6,806 കോടി
  • വിപ്രോ 3,354 കോടി
  • എച്ച്‌.സി.എല്‍ ടെക്ക് 4,591 കോടി
  • ടെക്ക് മഹീന്ദ്ര 963 കോടി

അഞ്ച് പ്രധാന ഐ.ടി കമ്പനികളുടെ സംയുക്ത അറ്റാദായം 28,094 കോടി രൂപ

X
Top