ഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്ടെലികോം കമ്പനികള്‍ 2025ലും താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ സാമ്പത്തികേതര മേഖല കടം വന്‍ശക്തികളുടേതിനെ അപേക്ഷിച്ച് കുറവ്

ന്യൂഡല്‍ഹി: സാമ്പത്തികേതര മേഖലയില്‍ നിന്നുള്ള (എന്‍എഫ്എസ്) ഇന്ത്യയുടെ കടം യുഎസ്, യുകെ, ജപ്പാന്‍ തുടങ്ങിയ സമ്പദ്വ്യവസ്ഥകളേക്കാള്‍ വളരെ കുറവാണ്. മോത്തിലാല്‍ ഓസ്വാള്‍ നടത്തിയ പഠനം പറയുന്നു.

2020 കലണ്ടര്‍ വര്‍ഷത്തിന്റെ നാലാം പാദത്തിലും 2021 ആദ്യ പാദത്തിലും യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തികേതര മേഖല കടം ജിഡിപിയുടെ 292 -307 ശതമാനമാണ്. ജപ്പാനില്‍ ഇത് ജിഡിപിയുടെ 430 ശതമാനമായപ്പോള്‍ ചൈനയുടെ കടം 2020 മൂന്നാംപാദത്തില്‍ 271.2 ശതമാനമായിരുന്നു. പിന്നീട് 2022 രണ്ടാംപാദത്തില്‍ ചൈനയുടെ ബാധ്യത 273.2 ശതമാനത്തിലെത്തി.

അതേസമയം 2021 ഒന്നാം പാദത്തില്‍ ഇന്ത്യന്‍ സാമ്പത്തികേതര മേഖല കടം 181 ശതമാനം മാത്രമാണ്. 2022 ഡിസംബര്‍ പാദത്തില്‍ ബാധ്യത 161.6 ശതമാനമായി കുറയുകയും ചെയ്തു.എന്നാല്‍ വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിന്റെ വായ്പ ഉയര്‍ന്നതാണ്.

ഇന്തയും ചൈനയും ഒഴികെയുള്ള വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയുടെ ബാധ്യത ജിഡിപിയുടെ 134 ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ ഇതര കമ്പനികളുടെ കടം 2023 രണ്ടാം പാദത്തില്‍ 15.5 ശതമാനമായിരുന്നത് മൂന്നാംപാദത്തില്‍ 14.9 ശതമാനമായി.

X
Top