
ഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കിഴക്കൻ ഒഡീഷ സംസ്ഥാനത്തെ പ്രതിദിനം 300,000 ബാരൽ ക്രൂഡ് പ്രോസസ്സിംഗ് ശേഷിയുള്ള പാരദീപ് റിഫൈനറിയുടെ പ്രവർത്തനം 45 ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷം സെപ്റ്റംബർ പകുതി മുതൽ പുനരാരംഭിക്കുമെന്ന് രണ്ട് വ്യവസായ വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു.
പാരദീപ് റിഫൈനറിക്ക് ഒരു ക്രൂഡ് യൂണിറ്റാണുള്ളത്. അറ്റകുറ്റപ്പണിക്കായി ഓഗസ്റ്റ് 1 മുതൽ ക്രൂഡ് യൂണിറ്റ് അടച്ചപ്പോൾ, നാഫ്ത ഹൈഡ്രോട്രീറ്റർ, കാറ്റലറ്റിക് റിഫോർമർ, ഡീസൽ ഹൈഡ്രോട്രീറ്റർ, കോക്കർ, ആൽക്കൈലേഷൻ യൂണിറ്റുകൾ എന്നിവ ഇവയോടൊപ്പം അടച്ചിരുന്നു.
അതേസമയം ഈ വാർത്തകളോട് ഉദ്യോഗികമായി പ്രതികരിക്കാൻ ഐഒസി തയ്യാറായില്ല. കമ്പനിയുടെ ഓഹരികൾ 2.24 ശതമാനത്തിന്റെ നേട്ടത്തിൽ 73.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.