Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സ്റ്റോം എക്‌സ് പുറത്തിറക്കി ഇന്ത്യൻ ഓയിൽ

കൊച്ചി: റേസിംഗ് കാറുകൾക്ക് അനുയോജ്യമായ ഹൈ ഒക്ടേൻ റേസിംഗ് ഇന്ധനമായ സ്റ്റോം എക്‌സ് പുറത്തിറക്കി ഇന്ത്യൻ ഓയിൽ.

മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ വച്ച് ഇന്ത്യൻ നാഷണൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെയായിരുന്നു പുതിയ ഇന്ധനം പുറത്തിറക്കിയത്.

ഇന്ത്യൻ ഓയിലും മദ്രാസ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്ബും (എംഎംഎസ്‌സി) സ്റ്റോം എക്‌സ് കൈമാറ്റ കരാറിലും ഒപ്പു വെച്ചു.

ഇന്ത്യൻ ഓയിൽ ഡയറക്ടർമാരായ വി.സതീഷ് കുമാറി(മാർക്കറ്റിംഗ്)ന്റെയും അലോക് ശർമ(ആർ ആൻഡ് ഡി)യുടെയും എംഎംഎസ്‌സി ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ സ്റ്റോം എക്‌സ് ബ്രാൻഡ് ലോഗോ അനാച്ഛാദനം ചെയ്തു.

എംഎംഎസ്‌സി പ്രസിഡന്റ് അജിത് തോമസ്, സെക്രട്ടറി പ്രഭാ ശങ്കർ, വൈസ് പ്രസിഡന്റ് വിക്കി ചന്ദോക്ക് എന്നിവരും സന്നിഹിതരായിരുന്നു.

X
Top