സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിനെ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോസ്റ്റോഫീസ് സംവിധാനത്തെ ഒരു വമ്പന്‍ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

അടുത്ത 3-4 വര്‍ഷങ്ങളില്‍ 60 ശതമാനത്തോളം കൂടുതല്‍ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

പോസ്റ്റല്‍ വകുപ്പിന്റെ മുഖച്ഛായ മാറാന്‍ പോവുകയാണ്. ഇപ്പോള്‍ വര്‍ഷം 12000 കോടി രൂപയുടെ വിറ്റുവരവുള്ളതാണ് പോസ്റ്റ്ല്‍ വകുപ്പ്.

അടുത്ത് മുന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വരുമാനം 60 ശതമാനത്തോളം ഉയര്‍ത്തുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഗ്രാമത്തിലെയും കുഗ്രാമപ്രദേശങ്ങളിലെയും വീട്ടുപടിക്കല്‍ സേവനം എത്തിക്കാന്‍ പോസ്റ്റല്‍ വകുപ്പിന് സാധിക്കും. ഇപ്പോള്‍ മെയിലും കത്തുകളും മാത്രം കൈമാറുന്ന കമ്പനി എന്ന സ്ഥിതിയില്‍ മാറ്റം വരുത്തും.

പോസ്റ്റല്‍ വകുപ്പിന്റെ സേവനം ഉപയോഗിച്ച് പല സാമഗ്രികളും വീട്ടുപടിക്കല്‍ എത്തിക്കുകയാണ് ലക്ഷ്യം.

X
Top