മുംബൈ: വ്യാഴാഴ്ച വ്യപാരത്തിനിടയില്‍ ഇന്ത്യന്‍ റെയില്‍വെ ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ ആര്‍ സി ടി സി)ന്റെ ഓഹരികള്‍ 5 ശതമാനം ഇടിഞ്ഞ് 697 രൂപയായി. ഗവണ്മെന്റ് ഐആര്‍സിടിസിയുടെ 5 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നു എന്ന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിലയിടിഞ്ഞത്. ഓഫര്‍ ഫോര്‍ സെയിലുടെയാണ് ഗവണ്മെന്റ് ഓഹരികള്‍ വിറ്റഴിക്കുന്നത്.
കമ്പനിയുടെ 2,00,00,000 ഓഹരികള്‍ അഥവാ 2.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമേ 2,00,00,000 ഓഹരികള്‍ അഥവാ 2.5 ശതമാനം ഓഹരികളും അധികമായി വിറ്റഴിക്കുമെന്നു കമ്പനി ബിഎസ്ഇയെ അറിയിച്ചു.
ഓഹരി ഒന്നിന് 680 രൂപ നിരക്കിലാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. ബുധനാഴ്ച ഓഹരി 734.90 രൂപയിലാണ് വ്യപരാമവസാനിപ്പിച്ചത്. ബുധനാഴ്ചത്തെ ക്ലോസിങ് വിലയേക്കാള്‍ 7 ശതമാനം ഇളവിലാണ് സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്നത്.
ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 2,720 കോടി രൂപ സമാഹരിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. റീട്ടെയില്‍ ഇതര നിക്ഷേപകര്‍ക്കായുള്ള ഓപ്പണ്‍ ഫോര്‍ സെയില്‍ വ്യാഴാഴ്ച നടത്തുമെന്ന് ഗവണ്മെന്റ് അറിയിച്ചു.
റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ചയാണ് ഓപ്പണ്‍ ഓഫറിലൂടെ വാങ്ങാന്‍ കഴിയുക. ഓപ്പണ്‍ ഫോര്‍ സെയിലില്‍ 25 ശതമാനം ഓഹരികള്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി മാറ്റി വക്കും. 10 ശതമാനമാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക്.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ കമ്പനിയുടെ ഓഹരികള്‍ 13 ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിടക്ക് 17 ശതമാനം ഇടിവാണ് സംഭവിച്ചിട്ടുള്ളത്. എങ്കിലും കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തതിനു ശേഷം 350 ശതമാനം വരുമാനമാണ് ഉണ്ടായിട്ടുള്ളത്.
2019 ലാണ് കമ്പനി ലിസ്റ്റ് ചെയ്തത്.