Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായി; ഡീസൽ എൻജിനുകൾ ആഫ്രിക്കൻരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ ഇന്ത്യൻ റെയിൽവേ

ചെന്നൈ: വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായതോടെ ഡീസല്‍ എൻജിനുകള്‍ ആഫ്രിക്കൻരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ ഇന്ത്യൻ റെയില്‍വേക്ക് പദ്ധതി.

തുടക്കത്തില്‍ 50 കോടി രൂപയ്ക്ക് 20 ഡീസല്‍ എൻജിനുകളാണ് നേരിയ മാറ്റംവരുത്തി കയറ്റുമതിചെയ്യുന്നത്. ഇനിയും 15-20 വർഷം ഓടിക്കാവുന്ന എൻജിനുകളാണിവ.

ആഫ്രിക്കൻരാജ്യങ്ങളിലെ സ്റ്റീല്‍ കമ്പനികള്‍, ധാതുഖനന കമ്പനികള്‍ എന്നിവയ്ക്കുവേണ്ടിയാണ് ഇവ കയറ്റുമതിചെയ്യുന്നത്. റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആൻഡ് ഇക്കോണമിക് സർവീസാണ് (ആർ.ഐ.ടി.ഇ.എസ്.) ഇതിനായുള്ള ഓർഡർ നേടിയത്.

ദക്ഷിണാഫ്രിക്കൻ രാജ്യങ്ങള്‍ 1.06 മീറ്റർ അകലമുള്ള കേപ്പ് ഗേജ് പാതയാണ് റെയില്‍ഗതാഗതത്തിന് ഉപയോഗിക്കുന്നത്. അതേസമയം ഇന്ത്യയില്‍ 1.6 മീറ്റർ വീതിയുള്ള ബ്രോഡ്ഗേജ് പാതയിലാണ് സർവീസ്.

അതിനാല്‍ ഡീസല്‍ എൻജിനുകളുടെ ആക്സിലുകള്‍ മാറ്റി വീലുകള്‍ തമ്മിലുള്ള അകലം 1.06 മീറ്ററായി കുറയ്ക്കേണ്ടതുണ്ട്. റിസർച്ച്‌ ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) ആണ് എൻജിനുകളുടെ രൂപകല്പനയില്‍ മാറ്റംവരുത്തുന്നത്.

കൊല്‍ക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ഷോപ്പില്‍ വെച്ചാണ് മാറ്റംവരുത്തുകയെന്ന് പെരമ്പൂർ ലോക്കോവർക്സിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

X
Top