Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കാഞ്ചന്‍ജംഗ ട്രെയിൻ അപകടത്തിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ സൃഷ്ടിച്ചത് 13,000 പുതിയ തൊഴിലവസരങ്ങള്‍

ന്യൂഡൽഹി: നിലവിലുള്ള ജീവനക്കാരുടെ ഭാരം ലഘൂകരിക്കുന്നതിനായി അസിസ്റ്റന്റ് ലോക്കോപൈലറ്റുമാരുടെ 13,000 പുതിയ ഒഴിവുകള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വേ.

കാഞ്ചന്‍ജംഗ എക്സ്പ്രസിലേക്ക് ഗുഡ്സ് ട്രെയിന്‍ പാഞ്ഞുകയറി 10 പേര്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.

എല്ലാ സോണല്‍ റെയില്‍വേയിലെയും ജനറല്‍ മാനേജര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശപ്രകാരം, അസിസ്റ്റന്റ് ലോക്കോപൈലറ്റുമാരുടെ 18,799 ഒഴിവുകള്‍ റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചു.

2024 ജനുവരിയില്‍ വിജ്ഞാപനം ചെയ്ത എഎല്‍പിയുടെ 5696 ഒഴിവുകളുടെ 3.3 മടങ്ങ് കൂടുതലാണിത്.

വേണ്ടത്ര മനുഷ്യശേഷി ഇല്ലാത്തതിനാല്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ തളര്‍ന്നുപോകുന്ന ആശങ്കകളെ തുടര്‍ന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ ഉണ്ടായതെന്നാണ് റെയില്‍വേയുടെ അനുമാനം.

ദൈര്‍ഘ്യമേറിയ ജോലി സമയം കുറയ്ക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

X
Top