ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ഹൈസ്പീഡ് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി: അതിവേഗ ട്രെയിനുകള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ശ്രമം ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുമായി ചേര്‍ന്ന് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍) 280 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിക്കാന്‍ സാധിക്കുന്ന ട്രെയിനുകളുടെ നിര്‍മാണം ആരംഭിച്ചുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ട്രെയിനുകള്‍ക്ക് 280 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പന. ഓരോ ട്രെയിന്‍ കോച്ചിനും ചെലവ് ഏകദേശം 28 കോടി വരും, ഇത് മറ്റ് വിദേശ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ ചെലവു കുറവാണെന്നും മന്ത്രി പറയുന്നു.

വന്ദേഭാരതിന് സമാനമായി യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിയാണ് ഹൈസ്പീഡ് ട്രെയിനുകളും നിര്‍മിക്കുന്നത്.

ഓട്ടോമാറ്റിക് വാതിലുകള്‍, കാലാവസ്ഥ നിയന്ത്രണത്തിനുള്ള അത്യാധുനിക സംവിധാനങ്ങള്‍, സിസിടിവി നിരീക്ഷണം, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍, അഗ്നിസുരക്ഷ ഉപകരണങ്ങളും ഇതിലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിസൈന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആദ്യ ട്രെയിന്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

റെയില്‍വേ മന്ത്രി മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയെക്കുറിച്ചും പുതിയ വിവരങ്ങള്‍ മന്ത്രി പാര്‍ലമെന്റില്‍ പങ്കുവെച്ചു. സമുദ്രത്തിന്റെ അടിയിലൂടെയുള്ള 21 കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു.

ജപ്പാനില്‍ നിന്നുള്ള സാങ്കേതികവും സാമ്പത്തികവും പിന്തുണയോടെ നടപ്പിലാക്കുന്ന 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാത മുംബൈ, അഹമ്മദാബാദ്, സൂറത്ത്, വഡോദര ഉള്‍പ്പെടെ 12 സ്റ്റേഷനുകളെ ബന്ധിപ്പിക്കും.

നിര്‍മാണത്തിനായി 1,389.5 ഹെക്ടര്‍ ഭൂമി പൂര്‍ണമായും ഏറ്റെടുത്തതായി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു.

X
Top