ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഐഎഫ്‌സി പദവി നേടി ഐആര്‍ഇഡിഎ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സിക്ക് (ഐആര്‍ഇഡിഎ) ‘ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി (ഐഎഫ്സി)’ പദവി നല്‍കിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുമ്പ് ‘ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്രെഡിറ്റ് കമ്പനി (ഐസിസി)’ എന്നാണ് ഐആര്‍ഇഡിഎയെ തരംതിരിച്ചിരുന്നത്. ഐഎഫ്സി പദവിയോടെ, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ രംഗത്ത് ഉയര്‍ന്ന എക്‌സ്‌പോഷര്‍ എടുക്കാന്‍ സ്ഥാപനത്തിന് കഴിയും.

ഫണ്ട് മൊബിലൈസേഷനായി വിശാലമായ നിക്ഷേപക അടിത്തറ കമ്പനിയ്ക്ക് രൂപീകരിക്കാം. കൂടാതെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ബ്രാന്‍ഡ് മൂല്യം ഉയരുകയും ചെയ്യും. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ്, പുനരുപയോഗ ഊര്‍ജ കേന്ദ്രീകൃത വികസന രംഗത്തെ 36 വര്‍ഷത്തെ സംഭാവനയ്ക്കുള്ള അംഗീകാരമാണ് അംഗീകാരമാണ് ഐഎഫ്സി പദവി,ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഫോസില്‍ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 2030 ഓടെ 500 ജിഗാവാട്ട് എന്ന കേന്ദ്രലക്ഷ്യം നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണ്. ഒരു സുപ്രധാന നാഴികക്കല്ലാണ് ഐഎഫ്സി പദവി,ഐആര്‍ഇഡിഎ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാര്‍ ദാസ് പറയുന്നു. ആര്‍ഇ മേഖലയുടെ വികസനത്തിന് മാതൃപരമായ പങ്ക് വഹിക്കും.

1987-ല്‍ സ്ഥാപിതമായ ഐആര്‍ഇഡിഎ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നു.

X
Top