Alt Image
യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഇന്ത്യന്‍ അരി കയറ്റുമതി നിയന്ത്രണം ലോക വിപണിയെ പിടിച്ചുലയ്ക്കുന്നു

സിംഗപ്പൂര്‍: ഇന്ത്യ കയറ്റുമതി നിര്‍ത്തിയതോടെ ആഗോള തലത്തില്‍ അരി വില കുതിച്ചുയര്‍ന്നു. ഏഷ്യ മുതല്‍ പശ്ചിമ ആഫ്രിക്ക വരെയുള്ള രാജ്യങ്ങളെല്ലാം കടുത്ത ആശങ്കയിലാണ്.ഏറ്റവും കൂടുതല്‍ അരികയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

നിലവില്‍ ഏഷ്യന്‍ അരി വില 15 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണുള്ളത്. ബ്രേക്ക് ഔട്ട് / ടണ്‍ വില 646 ഡോളറിലെത്തി.പര്‍ബോയ്ല്‍ഡ്, ബാസ്മതി എന്നിവയുടെ കയറ്റുമതി കൂടി നിരോധിക്കാന്‍ ഇന്ത്യ തയ്യാറായതോടെയാണിത്.

ഈ ഇനങ്ങള്‍ നേരത്തെ കയറ്റുമതി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ” വില കുതിച്ചുയരുന്നത് ഏറ്റവും കുറഞ്ഞ വരുമാനക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. തായ്ലന്‍ഡും വിയറ്റ്നാമും ഗണ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പക്ഷം വില 1000 ഡോളറിന് മുകളിലേക്ക് കുതിച്ചുയരും,” ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ എമെറിറ്റസ് പി. ടി. ടിമ്മര്‍ പറഞ്ഞു,

എല്‍ നിനോയുടെ ആരംഭം ഏഷ്യയിലെ നെല്‍കൃഷിയെ തകിടം മറിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് വില ഇത്രയും ഉയര്‍ന്നത്. തായ്‌ലന്റ് ഇതിനകം വരള്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ആഗോള ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ് അരി.

പ്രത്യേകിച്ചും തെക്കുകിഴക്കന്‍ ഏഷ്യയിലും ആഫ്രിക്കയിലും.കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ ഇന്ത്യ കയറ്റുമതിയെല്ലാം എല്ലാ നിര്‍ത്തലാക്കിയിരുന്നു.

X
Top