Alt Image
സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ല

നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 214.17 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 58,350.53 ലെവലിലും നിഫ്റ്റി 42.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17,388.20 ത്തിലും വ്യാപാരം അവസാനിപ്പിച്ചു. 1337 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1934 ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി.

133 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ടൈറ്റന്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്‍പില്‍. അതേസമയം മാരുതി സുസുക്കി, സണ്‍ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, കോടക് മഹീന്ദ്ര ബാങ്ക്, കോള്‍ ഇന്ത്യ എന്നിവ നഷ്ടം നേരിട്ടു. ഐടി ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ചുവപ്പിലെത്തി.

മിഡ്ക്യാപ്പ് സൂചിക 0.6 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 0.28 ശതമാനവും താഴ്ച വരിച്ചു. ആഗോള വിപണികളെ ബാധിക്കുന്ന ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയില്‍ ആഭ്യന്തര വിപണികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയാണെന്ന് ജിയോജിത്തിലെ വിനോദ് നായര്‍ പ്രതികരിക്കുന്നു. മാന്ദ്യഭീതി വിപണികളെ അലട്ടുന്നുണ്ട്.

ആര്‍ബിഐയുടെ പോളിസി മീറ്റിംഗിലേയ്ക്കാണ് എല്ലാ കണ്ണുകളും നീളുന്നത്. 25-50 ബിപിഎസ് നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നതെന്നും വിനോദ് നായര്‍ പറഞ്ഞു. ഇറ്റാലിയന്‍, സ്വിസ് ഒഴിച്ചുള്ള യൂറോപ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തിലായി. അതേസമയം ചൈനീസ്, ഓസ്‌ട്രേലിയന്‍ സൂചികകള്‍ നഷ്ടം നേരിട്ടു.

X
Top