Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വിൽപ്പന ഇടിവ്

ദില്ലി: ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ കമ്പനികൾക്ക് അത്ര സുഖകരമല്ലാത്ത വാർത്തകളാണ് വരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക പാദത്തിൽ വിൽപ്പന ഇടിഞ്ഞതാണ് കാരണം.

ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ആകെ വിറ്റത് 43 ദശലക്ഷം യൂണിറ്റാണ്. ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ഷവോമിയുടെ വിൽപ്പന താഴേക്ക് പോയി. 18 ശതമാനമാണ് ഇടിവ്.

സാംസങ് രണ്ടാം സ്ഥാനം തിരിച്ച് പിടിച്ചെങ്കിലും 80 ലക്ഷം ഫോണുകളാണ് വിൽക്കാനായത്. മുൻവർഷത്തെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വിവോയ്ക്ക്, അവരുടെ വിൽപ്പനയിൽ 20 ശതമാനത്തിന്റെ ഇടിവ് നേരിട്ടു.

അന്താരാഷ്ട്ര ഡാറ്റ കോർപറേഷന്റെ ആഗോള തലത്തിലെ പാദവാർഷിക മൊബൈൽ ഫോൺ ട്രാക്കർ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഇന്ത്യൻ വിപണിയിൽ നാലാം സ്ഥാനത്ത് റിയൽമിയാണ്. ഇവരുടെ വിൽപ്പന 18 ശതമാനം ഇടിഞ്ഞു.

അതേസമയം ഒപ്പൊ അഞ്ചാം സ്ഥാനത്ത് ആറ് ശതമാനം വളർച്ച നേടുകയും ചെയ്തു. പ്രീമിയം സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ 63 ശതമാനം വിപണി വിഹിതത്തോടെ ആപ്പിൾ കമ്പനി ഒന്നാമതാണ്.

സാംസങ് 22 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്തും വൺ പ്ലസ് ഒൻപത് ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്തുമാണ്.

X
Top