Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

2023 ആദ്യ പകുതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ 17,000 ജോലികള്‍ കുറച്ചു

ന്യൂഡല്‍ഹി: ജീവനക്കാരെ പിരിച്ചുവിടുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ തുടരുന്നു. കടുത്ത ഫണ്ടിംഗ് പ്രതിസന്ധിയാണ് കാരണം. വര്‍ക്ക്‌ഫോഴ്‌സ് ആന്‍ഡ് സ്‌കില്ലിംഗ് സൊല്യൂഷന്‍സ് സ്ഥാപനമായ സിഐഇഎല്‍ എച്ച്ആറിന്റെ കണക്കുകള്‍ പ്രകാരം, 70 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ 2023 ആദ്യ പകുതിയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.

ഇത്, 17,000 ത്തിലധികം ജീവനക്കാരെ ബാധിച്ചു. ആറ് എഡ്‌ടെക്ക് സ്ഥാപനങ്ങള്‍ തുടങ്ങിയ പിരിച്ചുവിടല്‍ വ്യവസായത്തിലുടനീളം പ്രതിഫലിക്കുകയായിരുന്നു.
വന്‍കിട കമ്പനികള്‍, പലചരക്ക് കടകള്‍, ഫാര്‍മസി, ബേബി കെയര്‍, പേഴ്‌സണല്‍ കെയര്‍ എന്നിവയുള്‍പ്പെടെ ഇ-കൊമേഴ്‌സില്‍ മൊത്തം 17 സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ പിരിച്ചുവിട്ടവയില്‍ പെടുന്നു.

ബിസിനസ്-ടു-ബിസിനസ് (ബി 2 ബി) ഇ-കൊമേഴ് സ് സ്ഥാപനങ്ങളിലെ ജീവനക്കാരും സമാന വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഫിന്‍ടെക്കില്‍ 11 സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. എപിഐ ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍, ബ്രോക്കറേജ്, മ്യൂച്വല്‍ ഫണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ്, പേയ്‌മെന്റ് സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണിത്.

ഫുഡ്‌ടെക്, ഹെല്‍ത്ത്‌ടെക്, ലോജിസ്റ്റിക് സേവനങ്ങള്‍ എന്നിവയും പ്രതിസന്ധി നേരിടുന്നു. സാസ് വ്യവസായത്തില്‍ 11 സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി.

X
Top