മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗ്, 2023 വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ 77 ശതമാനം കുറഞ്ഞു. ഈ കാലയളവില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമായ പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ (പിഇ/വിസി) ഫണ്ടിംഗ് 4.4 ബില്യണ്‍ ഡോളര്‍ മാത്രമാണ്. തൊട്ടുമുന്‍വര്‍ഷത്തില്‍ 19.3 ബില്യണ്‍ ഡോളര്‍ നേടിയ സ്ഥാനത്താണിത്.
അതായത് 77 ശതമാനത്തിന്റെ വാര്‍ഷിക കുറവ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ കാലയളവില്‍ 344 ഫണ്ടിംഗ് ഡീലുകള്‍ മാത്രമാണ് ലഭ്യമായത്. അതേസമയം മുന്‍വര്‍ഷത്തില്‍ 821 ഡീലുകള്‍ നേടാനായി.
നടപ്പ് മാസത്തില്‍ 42 റൗണ്ടുകളിലായി 523 മില്യണ്‍ ഡോളര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സ്വീകരിച്ചപ്പോള്‍ മുന്‍വര്‍ഷത്തിലിത് 77 റൗണ്ടുകളില്‍ നിന്നും 2.6 ബില്യണ്‍ ഡോളറാണ്. 2023 ജൂലൈയിലെ ഫണ്ടിംഗ് തുക വാര്‍ഷികാടിസ്ഥാനത്തില്‍ 80 ശതമാനത്തിനടുത്ത് ഇടിഞ്ഞിട്ടുണ്ട്.
ഇടപാടുകളുടെ എണ്ണവും മുന്‍ വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 45 ശതമാനത്തിനടുത്ത് കുറഞ്ഞു. ജൂണിലും കുറവ് തുകയാണ് ലഭ്യമായത്. 44 ഇടപാടുകളിലായി 546 മില്യണ്‍ ഡോളര്‍.
ഇന്ത്യന്‍ ഇന്റര്‍നെറ്റ് വിപണി അമിതമൂല്യത്തിലാണെന്ന ക്യുമത്തിന്റെ മനന്‍ ഖുര്‍മ, ഫോണ്‍പെയുടെ സമീര്‍ നിഗം, സീറോധയുടെ നിതിന്‍ കാമത്ത്, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ എന്നിവരുടെ നിഗമനം ശരിവയ്ക്കുന്നതാണ് നിലവിലെ പ്രവണത.
ഘട്ടം ഘട്ടമായ ധനസഹായം
2023 ജനുവരി-ജൂലൈ കാലയളവില്‍ പ്രാരംഭ ഇടപാടുകള്‍ 55 ശതമാനം ഇടിഞ്ഞ് 198 എണ്ണമായി. ഇതില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 722 ദശലക്ഷം ഡോളര്‍ഫണ്ടിംഗ് ലഭിച്ചപ്പോള്‍ മുന്‍വര്‍ഷത്തിലിത് 1.8 ബില്യണ്‍ ഡോളറായിരുന്നു.
തുകയുടെ കാര്യത്തില്‍ 59 ശതമാനം ഇടിവാണിത്.