ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിരിച്ചുവിടലിന്റെ പാതയിലാണ്. ഫണ്ടിംഗ് കുറഞ്ഞതോടെയാണിത്. 94 ഓളം പുതുതലമുറ കമ്പനികള്‍ 2022 തൊട്ട് ഇതുവരെ
25,805 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു.
മണികണ്‍ട്രോളിന്റെ ലേഓഫ് ട്രാക്കറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. .ചെലവ് കുറയ്ക്കുന്നതിനും ലാഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് കമ്പനികള്‍ പിരിച്ചുവിടലിനെ ആശ്രയിക്കുന്നത്. പല കമ്പനികളും നടപടികള്‍ പരസ്യമാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതുകൊണ്ടുതന്ന ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ എണ്ണം ഇനിയും കൂടാം. 2023 ല്‍ മാത്രം 46 സ്റ്റാര്‍ട്ടപ്പുകള്‍ 7,500 ഓളം ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി.കഴിഞ്ഞ വര്‍ഷം 50 സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. ആറ് മാസത്തെ ശരാശരി പിരിച്ചുവിടലുകള്‍ 9000.
ഈ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണിത്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ്, 2022 ന്റെ തുടക്കം മുതല്‍ ഇതുവരെ 5000 ജീവനക്കാരെയാണ് ഒഴിവാക്കിയത്. ഓല,ബ്ലിങ്കിറ്റ്,അണ്‍അക്കാദമി,ലിഡോ,വേദാന്തു എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
പിരിച്ചുവിട്ടവരുടെ എണ്ണം യഥാക്രമം 2100,1600,1500, 900-1200,1109 പേര്‍. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമായ ഫണ്ട് 2023 ന്റെ ആദ്യ അഞ്ച്മാസങ്ങളില്‍ അഞ്ചിലൊന്നായി കുറഞ്ഞിരുന്നു. 2022 ല്‍ ഇന്ത്യന്‍ എ്ഡ്‌ടെക്ക് കമ്പനികള്‍ സ്വീകരിച്ച ഫണ്ടിംഗില്‍ 46 ശതമാനത്തിന്റെ കുറവാണുണ്ടായത്.
2021 ല്‍ ഇവര്‍ 5.32 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് സ്വീകരിച്ചപ്പോള്‍ 2022 ല്‍ ഇത് 2.86 ബില്യണ്‍ ഡോളറായി ചുരുങ്ങി. നടപ്പ് വര്‍ഷത്തില്‍ 889 മില്യണ്‍ ഡോളറാണ് എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ സ്വീകരിച്ചത്.
അതുകൊണ്ടുതന്നെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ട ആദ്യ ആറ് സ്ഥാപനങ്ങളില്‍ നാലെണ്ണവും എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളാണ്.