Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

312 ദശലക്ഷം ഡോളര്‍ സമാഹരിച്ച് ഇന്ത്യൻ സ്റ്റാര്‍ട്ടപ്പുകൾ

ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ അഞ്ചുദിവസംകൊണ്ട് സമാഹരിച്ചത് 312 ദശലക്ഷം ഡോളര്‍. ഈ മാസം 10നും 15നും ഇടയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള 27 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നിക്ഷേപകരില്‍ നിന്ന് ഈ തുക ലഭിച്ചത്.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് പണമൊഴുകിയെത്തുന്നത് കേരളത്തിനും ഏറെ ഗുണകരവും പ്രതീക്ഷ ഉയര്‍ത്തുന്നതുമാണ്. നിരവധി ഐടി പ്രൊഫഷണലുകളാണ് ഓരോവര്‍ഷവും ഈ മേഖലയിലേക്ക് കേരളത്തില്‍നിന്നും കടന്നുവരുന്നത്.

2016ല്‍ 78,000 ആയിരുന്ന ഐടി പ്രൊഫഷണലുകളുടെ എണ്ണം 2023ല്‍ 2,50,000 ആയി ഉയര്‍ന്നതുതന്നെ ഉദാഹരണമാണ്. വിവരസാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിലും അവലംബത്തിലും ഉപയോഗത്തിലും മുന്‍നിരയിലുള്ള കേരളം, 31 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്.

അതിനാല്‍ രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച നിലയിലേക്ക് ഉയരുമ്പോള്‍ അതില്‍ പങ്കാളികളാകാന്‍ മലയാളികളായ യുവതയ്ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങുകയാണ്.

എന്‍ബിഎഫ്‌സി, എഐ, ഹെല്‍ത്ത്‌കെയര്‍, ഫിന്‍ടെക്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഇവി, സ്‌കിന്‍കെയര്‍, മാനുഫാക്ചറിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ മേഖലകളില്‍നിന്നാണ് സ്റ്റാര്‍ട്ടപ്പുകള്‍.

ജൂണ്‍ 3 മുതല്‍ ജൂണ്‍ 8 വരെ, 14 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 135 മില്യണ്‍ ഡോളറിലധികമാണ് ഫണ്ടിംഗ് നേടിയത്. ഫൈബ് മാത്രം 90 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.

ലെന്‍ഡിംഗ്കാര്‍ട്ട് 13 ദശലക്ഷവും ആസ്‌ട്രോടോക്ക് 9.5 ദശലക്ഷവും കണ്‍ട്രി ഡിലൈറ്റ് 9 ദശലക്ഷവും ടെസ്റ്റ്‌സിഗ്മ 8.2 ദശലക്ഷവും നിക്ഷേപം നേടി. അതെല്ലാം സൂചിപ്പിക്കുന്നത് വര്‍ധിച്ച തൊഴിലവസരങ്ങള്‍ ഉണ്ടാകും എന്നുതന്നെയാണ്.

കൂടാതെ ഈ ഫണ്ടിംഗ് റൗണ്ടുകള്‍ വളരുന്ന നിക്ഷേപക താല്‍പ്പര്യത്തെ ആകര്‍ഷിക്കുന്ന മേഖലകളിലേക്ക് ഒരു സൂചനയും നല്‍കുന്നുണ്ട്. വൈവിധ്യമാര്‍ന്ന മേഖലകള്‍ നിക്ഷേപം ആകര്‍ഷിച്ചു. ബാറ്ററി ടെക് ഇതില്‍മുന്നിലാണ്.

ഈ മേഖലയെ നയിച്ചത് ഗുരുഗ്രാം ആസ്ഥാനമായുള്ള ബാറ്ററി സ്മാര്‍ട്ട് ആയിരുന്നു. ഇത് സീരീസ് ബി ഫണ്ടിംഗ് റൗണ്ടില്‍ 65 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.

നിക്ഷേപകരുടെ ഒരു കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള പങ്കാളിത്തത്തോടെ, സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 50 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.

സോളാര്‍ പവര്‍ സൊല്യൂഷന്‍സ് പ്രൊവൈഡര്‍ കാന്‍ഡി സോളാര്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് സ്റ്റാര്‍ട്ടപ്പ് ഇന്‍ഡ്കാല്‍ ടെക്നോളജീസ്, സ്‌കിന്‍കെയര്‍ സ്റ്റാര്‍ട്ടപ്പ് ഫോക്സ്റ്റെയ്ല്‍ എന്നിവ 92 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. കാന്‍ഡി സോളാര്‍ 38 മില്യണ്‍ ഡോളറും ഇന്‍ഡക്കല്‍ 36 മില്യണ്‍ ഡോളറും ഫോക്സ്റ്റെയ്ല്‍ 18 മില്യണ്‍ ഡോളറും ഫണ്ടിംഗ് നേടി.

എന്‍ബിഎഫ്സി സ്ഥാപനമായ ആര്‍ത ഫിനാന്‍സ് 5.98 മില്യണ്‍ ഡോളറുമായി സീരീസ് ബി റൗണ്ട് അവസാനിപ്പിച്ചു.

കൂടാതെ, ഐസ്‌ക്രീം ബ്രാന്‍ഡായ ഹോക്കോ, വര്‍ക്ക്സ്പേസ് സ്റ്റാര്‍ട്ടപ്പ് സ്മാര്‍ട്ട്വര്‍ക്ക്സ്, ബ്യൂട്ടി സ്റ്റാര്‍ട്ടപ്പ് റെനീ കോസ്മെറ്റിക്സ് എന്നിവ ഓരോന്നും 12 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.

മാനുഫാക്ചറിംഗ് സ്റ്റാര്‍ട്ടപ്പ് എതറിയല്‍ മെഷീന്‍സ് ഒരു സീരീസ് എ റൗണ്ടില്‍ 13 മില്യണ്‍ ഡോളര്‍ നേടി.

കൂടാതെ, ചെറുകിട കര്‍ഷകരുടെ കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനായി അഗ്രി സ്ഥാപനമായ സമുന്നതി 133 കോടി രൂപ ബ്ലൂ എര്‍ത്ത് ക്യാപിറ്റലില്‍ നിന്ന് കടമായി സമാഹരിച്ചിട്ടുണ്ട്.

X
Top